ഒരു പിടി കറിവേപ്പില മതി, ഇനി നാച്യുറലായി നരച്ച മുടി കറുപ്പിക്കാം

ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ എല്ലാവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അകാലനര. അഞ്ചു വയസ്സുള്ള കുട്ടികളിൽ പോലും ഇന്ന് നര കണ്ടു വരുന്നു. വിപണിയിൽ ലഭിക്കുന്ന രാസവസ്തുക്കൾ അടങ്ങിയ ഹെയർ ഡൈകൾ മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാറുണ്ട്. എന്നാൽ നമ്മുടെ വീട്ടുമുറ്റത്തെ കറിവേപ്പില ഉപയോഗിച്ച് തികച്ചും സ്വാഭാവികമായ രീതിയിൽ നര മാറ്റാൻ സാധിക്കുമെന്ന് മെന്നു ചില ലേഖനങ്ങൾ പറയുന്നു.

കറിവേപ്പിലയുടെ ഗുണങ്ങൾ

നമ്മൾ പലപ്പോഴും പാചകത്തിന് ശേഷം വലിച്ചെറിയുന്ന കറിവേപ്പില പോഷകങ്ങളുടെ ഒരു കലവറയാണ്. ഇതിൽ വൈറ്റമിൻ സി, ഇ, ബീറ്റാ കരോട്ടിൻ, പ്രോട്ടീൻ, അയൺ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. കറിവേപ്പില ഒരു മികച്ച ആന്റി-മൈക്രോബിയൽ ആയതിനാൽ തലയോട്ടിയിലെ ഫംഗസ്, ബാക്ടീരിയ ബാധകളെ തടയാനും താരൻ കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ, മുടിയുടെ കട്ടി വർദ്ധിപ്പിക്കാനും മുടികൊഴിച്ചിൽ തടയാനും ഇത് ഉത്തമമാണ്.

നാച്യുറൽ ഹെയർ ഡൈ നിർമ്മിക്കുന്ന വിധം

ഈ ഹെയർ ഡൈ തയ്യാറാക്കാൻ പ്രധാനമായും രണ്ട് ചേരുവകളാണ് വേണ്ടത്, കറിവേപ്പിലയും മാതളനാരങ്ങയുടെ തൊലിയും.

കറിവേപ്പില പൊടി: കറിവേപ്പില നന്നായി കഴുകി വെള്ളം തോർന്ന ശേഷം നിഴലിൽ ഉണക്കിയെടുക്കുക. ശേഷം ഇത് പൊടിച്ചെടുക്കാം. വേഗത്തിൽ തയ്യാറാക്കാൻ ഇരുമ്പ് ചട്ടിയിലിട്ട് കരിഞ്ഞുപോകാതെ ചൂടാക്കി പൊടിച്ചെടുക്കാവുന്നതാണ്

മാതളത്തിന്റെ തൊലി: മാതളനാരങ്ങയുടെ തൊലി ചെറിയ കഷ്ണങ്ങളാക്കി ഉണക്കി പൊടിച്ചെടുക്കുക. അതല്ലെങ്കിൽ തൊലി വെള്ളത്തിലിട്ട് നന്നായി തിളപ്പിച്ച് ആ സത്ത് ഉപയോഗിക്കാം.

തയ്യാറാക്കുന്ന വിധം

ഒരു ഇരുമ്പ് ചട്ടിയിൽ കറിവേപ്പില പൊടിയും മാതളത്തോൽ പൊടിയും തുല്യ അളവിലെടുക്കുക. ഇതിലേക്ക് അല്പം മൈലാഞ്ചി പൊടിയും നെല്ലിക്ക പൊടിയും ചേർക്കാം. കറുപ്പ് നിറം വർദ്ധിപ്പിക്കാൻ ഈ മിശ്രിതം ഇരുമ്പ് ചട്ടിയിലിട്ട് അല്പം കൂടി ചൂടാക്കുന്നത് നല്ലതാണ്. ഇതിലേക്ക് മാതളത്തിന്റെ തൊലി തിളപ്പിച്ച വെള്ളമോ അല്ലെങ്കിൽ തേയിലപ്പൊടി തിളപ്പിച്ചതോ കാപ്പിപ്പൊടി ചേർത്ത വെള്ളമോ ഒഴിച്ച് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കാം.

ഉപയോഗിക്കേണ്ട വിധം

തയ്യാറാക്കിയ പേസ്റ്റ് നരയുള്ള ഭാഗങ്ങളിൽ നന്നായി തേച്ചുപിടിപ്പിക്കാം. നെറ്റിയിലും മറ്റും കറ പറ്റാതിരിക്കാൻ അല്പം വെളിച്ചെണ്ണയോ വാസലിനോ പുരട്ടുന്നത് നന്നായിരിക്കും. ഒന്നര മുതൽ രണ്ട് മണിക്കൂർ വരെ ഇത് തലയിൽ വയ്ക്കണം (നീരിറക്കം ഉള്ളവർ അര മണിക്കൂർ മാത്രം വയ്ക്കുക). ശേഷം സാധാരണ വെള്ളത്തിലോ താളി ഉപയോഗിച്ചോ കഴുകിക്കളയാം.

രണ്ടാഴ്ച കൂടുമ്പോൾ ഈ ഹെയർ പാക്ക് ഉപയോഗിക്കുന്നത് മുടിക്ക് സ്വാഭാവികമായ കറുപ്പ് നിറം നൽകാനും മുടി തഴച്ചു വളരാനും സഹായിക്കും. രാസവസ്തുക്കളില്ലാത്ത ഈ മാർഗ്ഗം ഏത് പ്രായത്തിലുള്ളവർക്കും ധൈര്യമായി പരീക്ഷിക്കാവുന്നതാണ്.


 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക

Leave a Reply

Your email address will not be published. Required fields are marked *