
ബെംഗളൂരു: ബെംഗളൂരുവിൽ നഴ്സിങ് ജോലിക്കെത്തിയ മലയാളി യുവതിയുടെ കൊലപാതകത്തിനു പിന്നിൽ ആൺസുഹൃത്തിന്റെ സംശയമെന്ന് പൊലീസിന്റെ വിലയിരുത്തൽ. യുവതിയെ വിളിക്കുമ്പോൾ പലപ്പോഴും ഫോൺ എൻഗേജ്ഡ് ആയത് സുഹൃത്തിന്റെ സംശയം കൂട്ടി. ഇതേച്ചൊല്ലി 26ന് രാത്രി ഇരുവരും വഴക്കിട്ടെന്നും അടുത്ത ദിവസവും തുടർന്ന വഴക്കിനൊടുവിലായിരുന്നു കൊലപാതകം നടന്നതെന്നും പൊലീസ് പറയുന്നു.
പന്തളം കുരമ്പാല തെക്ക് ആതിരമല പാലിവേലിൽകുഴിയിൽ ശിവഗംഗയിൽ അനിൽ– ബിന്ദു ദമ്പതികളുടെ മകൾ ഗംഗയാണു (22) മരിച്ചത്. സംഭവത്തിൽ നഴ്സിങ് അഡ്മിഷൻ ഏജന്റായി ജോലി ചെയ്യുന്ന കൊല്ലം കൊട്ടാരക്കര നീലേശ്വരം വെള്ളികോണത്ത് വീട്ടിൽ ഗോകുൽ കൃഷ്ണയെ (23) കോട്ടൺപേട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വ്യാഴാഴ്ച രാവിലെ ഇരുവരും ഒരുമിച്ചാണ് കേരളത്തിൽ നിന്നെത്തിയത്. തുടർന്നു മജസ്റ്റിക്കിനു സമീപം കോട്ടൺപേട്ട് ഒടിസി റോഡിലെ റീജൻസി ലോഡ്ജിൽ മുറിയെടുത്തു. ഇന്നലെ രാവിലെ 11 മണിയോടെ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും യുവതിയെ ഗോകുൽ കത്തി ഉപയോഗിച്ചു കുത്തുകയുമായിരുന്നു. തുടർന്ന് ഹോട്ടൽ റിസപ്ഷനിലെത്തി ഇയാൾ വിവരം അറിയിച്ചു. ഹോട്ടൽ മാനേജരാണ് പൊലീസിനെ വിളിച്ചുവരുത്തിയത്.
Also Read | ഇരിക്കൂർ കുഞ്ഞാമിനവധക്കേസ്: മുഖ്യപ്രതി 10 വർഷത്തിനുശേഷം പിടിയിൽ
വയറിൽ ആഴത്തിൽ കുത്തേറ്റ് രക്തം വാർന്ന നിലയിൽ ഗംഗയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ബെംഗളൂരു ഹർഷ കോളജ് ഓഫ് നഴ്സിങ്ങിൽ പഠനം പൂർത്തിയാക്കിയ ഗംഗയ്ക്ക് ജോലി കണ്ടെത്താൻ സഹായിക്കാനാണ് ഗോകുൽ ഒപ്പമെത്തിയതെന്ന് പൊലീസ് പറഞ്ഞു. കോളജിൽ സീനിയറായിരുന്ന ഗോകുലുമായി 4 വർഷമായി ഗംഗ പ്രണയത്തിലായിരുന്നു.












പൂജാ ബംപർ നറുക്കെടുപ്പ്; ഒന്നാം സമ്മാനം JC 234427 എന്ന നമ്പറിന്
മലയാളി യുവതിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് ആൺസുഹൃത്തിന്റെ സംശയം
മാണ്ഡ്യയില്‍ വാഹനാപകടം; കോഴിക്കോട് സ്വദേശികളായ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം
നാല് വർഷം നീണ്ട അടുപ്പം, ഒടുവിൽ ക്രൂരത; ബെംഗളൂരുവിലെ ലോഡ്ജിൽ ഗോകുൽ നടത്തിയത് അരുംകൊല
മോദിക്ക് കൈ കൊടുക്കാന്‍ സ്റ്റാലിന്; ഡീലിമിറ്റേഷന്‍ ബില്ലിനെ ഡിഎംകെ പിന്തുണയ്ക്കും
താമരശ്ശേരിയിൽ ബസ്സിൽ 20കാരിയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ട് ബസ് ജീവനക്കാർ അറസ്റ്റിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ഈവനിംഗ് കേരളയുടേതല്ല . പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.