കൊച്ചി: മുൻ മന്ത്രിയും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിം കുഞ്ഞിന്‍റെ വിയോഗത്തിൽ അനുശോചിച്ച് നേതാക്കൾ. ഖബറടക്കം നാളെ രാവിലെ 10 മണിക്ക് ആലങ്ങാട് ജുമാമസ്ജിദ് ഖബർ സ്ഥാനിൽ നടക്കും. ഇന്ന് വൈകിട്ട് ആറ് മണി മുതൽ സൗത്ത് കളമശ്ശേരി ഞാലകം കൺവൻഷൻ സെൻ്ററിൽ പൊതുദർശനം നടത്തും. രാത്രി 9 മണിയോടെ മൃതദേഹം ആലങ്ങാട് ചിറയത്തെ വീട്ടിലേക്ക് എത്തിക്കും.
എല്ലാവരിലാലും ഇഷ്ടപ്പെട്ട വ്യക്തിയായിരുന്നു ഇബ്രാഹിം കുഞ്ഞെന്നും തൻ്റെ കൈയിൽ കിട്ടിയ ഏത് സ്ഥാനവും ഭംഗിയായി അദ്ദേഹം നിർവഹിച്ചെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എംപി അനുശോചിച്ചു. പെരുമാറ്റ രീതിയിൽ വളരെ സൗമനായ വ്യക്തിയായിരുന്നു അദ്ദേഹം എന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

