നീലേശ്വരം: പുത്തരിയടുക്കത്തെ നീലേശ്വരം ബ്ലോക്ക് ഓഫിസിനു സമീപം നിര്‍മിക്കുന്ന ഇഎംഎസ് സ്റ്റേഡിയത്തിന്റെ നിര്‍മാണം ആരംഭിച്ചു. സിന്തറ്റിക് ട്രാക്ക് ഉള്‍പ്പെടെ വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, ഫുട്‌ബോള്‍ കോര്‍ട്ടുകളും സ്വിമ്മിങ് പൂളും ഉള്‍പ്പെടുന്നതാണു സ്റ്റേഡിയം. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആണു സ്റ്റേഡിയം അനുവദിച്ചത്. മേയ് മാസത്തില്‍ മന്ത്രി എ.സി.മൊയ്തീന്‍ തറക്കല്ലിട്ടു നിര്‍മാണോദ്ഘാടനം നടത്തി.

നിര്‍മാണത്തിനു മുന്നോടിയായി സ്ഥലത്തിനു മധ്യത്തില്‍ കൂടി കടന്നുപോയിരുന്ന വൈദ്യുത ലൈന്‍ മാറ്റിസ്ഥാപിച്ചു. ട്രാക്കുകളുടെ എണ്ണത്തെ ചൊല്ലി നിലവിലുള്ള അനിശ്ചിതത്വവും ഉടന്‍ പരിഹരിക്കും. അനുവദിച്ച ട്രാക്കുകള്‍ സംസ്ഥാനതല മല്‍സരങ്ങള്‍ക്കു പര്യാപ്തമല്ലെന്നും പരിശീലനത്തിനും പ്രാദേശിക മല്‍സരങ്ങള്‍ക്കും മാത്രമെ ഉതകുവെന്നുമുള്ള ആക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *