മുക്കം: ആലിന്‍ചുവട്ടിനു സമീപം വയലില്‍ മോയി ഹാജി സ്മാരക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സബ് റജിസ്ട്രാര്‍ ഓഫിസ് ഇന്നു മുതല്‍ അഗസ്ത്യന്‍മൂഴിയിലെ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിലേക്കു മാറുമെന്നു സബ് റജിസ്ട്രാര്‍ അറിയിച്ചു. സിവില്‍ സ്റ്റേഷന്‍ ഉദ്ഘാടനം കഴിഞ്ഞിട്ടും ഓഫിസ് മാറ്റിയിരുന്നില്ല. ഇടുങ്ങിയ അസൗകര്യങ്ങളുള്ള മുറികളിലായിരുന്നു സബ് റജിസ്ട്രാര്‍ ഒാഫിസ് പ്രവര്‍ത്തനം. ജീവനക്കാര്‍ക്കൊപ്പം മലയോര മേഖലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് റജിസ്‌ട്രേഷന്‍ ആവശ്യങ്ങള്‍ക്ക് എത്തിയിരുന്നവരും അസൗകര്യങ്ങള്‍മൂലം വലയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *