Naveen Nadagovindam and Mammootty: ഇതൊരു സ്വപ്ന സാക്ഷാത്ക്കാരം, മമ്മൂട്ടിയെ കണ്ട അനുഭവം പങ്കുവെച്ച് നവീൻ നന്ദ​ഗോവിന്ദം

കൊച്ചി: മലയാളിമനസ്സുകളിൽ ഭക്തിയുടെ പുത്തൻ തരംഗം തീർത്ത ‘നന്ദഗോവിന്ദം ഭജൻസിലെ’ മുഖ്യഗായകൻ നവീൻ മോഹൻ മെഗാസ്റ്റാർ മമ്മൂട്ടിയെ നേരിൽ കണ്ടു. മമ്മൂട്ടിയോടൊപ്പം സമയം ചെലവഴിക്കുന്ന ചിത്രങ്ങൾ “സ്വപ്ന സാക്ഷാത്കാരം” എന്ന അടിക്കുറിപ്പോടെ നവീൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ നിമിഷനേരം കൊണ്ട് ആരാധകർ ഏറ്റെടുത്തു.

നവീൻ പങ്കുവെച്ച ചിത്രങ്ങളിൽ അതീവ സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. രണ്ട് വ്യത്യസ്ത മേഖലകളിൽ തങ്ങൾക്ക് പ്രിയപ്പെട്ടവർ ഒന്നിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകർ. സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ അഭിനന്ദനങ്ങളുമായി എത്തുന്നത്.

നവീൻ മോഹൻ മമ്മൂട്ടിയോടൊപ്പം (Photo:Instagram/@naveen_nandagovindam)

നന്ദഗോവിന്ദം വഴികൾ

കേരളത്തിലുടനീളം ഭജന പരിപാടികളിലൂടെ വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിച്ചെടുത്ത സംഘമാണ് നന്ദഗോവിന്ദം ഭജൻസ്. 2000-ൽ കോട്ടയം നട്ടാശേരി വേമ്പിൻകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ ഒരു ചെറിയ കർക്കടക ഭജന സംഘമായാണ് ഇതിന്റെ തുടക്കം.

കർക്കടക മാസത്തിൽ  വീടുകളിലും ക്ഷേത്രങ്ങളിലും സന്ധ്യയ്ക്കു ഭജന നടത്തിയിരുന്ന സംഘത്തിലെ മുതിർന്ന അംഗം ഇളങ്ങൂർ രാജേന്ദ്രപ്പണിക്കർക്ക് രോഗം ബാധിച്ച് കാഴ്ച നഷ്ടപ്പെട്ട സമയം അദ്ദേഹമാണ് സംഘത്തിന് രൂപം നൽകിയത്. 2001 മുതൽ ശ്രീദുർഗ ഭജനസമിതി എന്ന പേരിലാണ് ഇവർ പ്രവർത്തിച്ചത്.  2004 മുതലാണ് നന്ദഗോവിന്ദം ഭജൻസ് എന്ന പേരു സ്വീകരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥർ മുതൽ വിദേശത്ത് ജോലി ചെയ്യുന്നവർ വരെസംഘത്തിലുണ്ട്.

ഭക്തിയും സംഗീതവും കോർത്തിണക്കി കേരളത്തിൽ തരംഗമായി മാറിയ നവീൻ മോഹന്റെ ഈ കൂടിക്കാഴ്ച സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *