തിരുപ്പറംകുണ്‍ട്രത്തെ ദീപത്തൂണില്‍ ഇന്ന് കാര്‍ത്തിക ദീപം തെളിയിക്കും;പൊതുജനങ്ങൾക്കും ദർശനം, മലയിൽ കേന്ദ്ര സേനയെ വിന്യസിച്ചു!

മധുര: സുപ്രീംകോടതിയുടെ കർശന ഉത്തരവിനെ തുടർന്ന് തിരുപ്പറംകുണ്ഡ്രം മലമുകളിലുള്ള ദീപ തൂണിൽ ഇന്ന് വൈകുന്നേരം കാർത്തിക ദീപം തെളിയിക്കും. ഇതുമായി ബന്ധപ്പെട്ട നിരവധി സംഭാവവികാസങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ മലമുകളിലും പരിസരപ്രദേശങ്ങളിലും കേന്ദ്രസുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. കാർത്തിക ദീപത്തോടനുബന്ധിച്ച് മലമുകളിലുള്ള ദീപത്തുണുകളിൽ വിളക്ക് കൊളുത്തണം എന്ന് സുപ്രീംകോടതി നേരത്തെ ഇടക്കാല ഉത്തരവിട്ടിരുന്നു.

മധുര ഹൈക്കോടതിയും ഇത് നടപ്പിലാക്കാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ നവംബർ 24ന് ഉച്ചിപിള്ളയാർ ക്ഷേത്രത്തിനു സമീപത്തുള്ള തൂണിൽ മാത്രമാണ് പതിവുപോലെ വിളക്ക് കൊളുത്തിയത്.മലമുകളിലുള്ള തൂണിൽ വിളക്ക് തെളിയിക്കാത്തതിനെത്തുടർന്ന് മധുര ജില്ലാ കളക്ടർ നിഷാന്ത് കൃഷ്ണ കോടതിയിൽ 17 പേജ് ഉള്ള റിപ്പോർട്ട് സമർപ്പിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.

chemmannur advt in evening kerala news
bmh300x300
myinfo
watsap advt
Advertisement

പിന്നാലെ കേസ് ഇന്നലെ അതായത് നവംബർ 27ന് വീണ്ടും പരിഗണിച്ചപ്പോൾ വിളക്ക് തെളിയിക്കേണ്ടത് തന്റെ ചുമതലയല്ലെന്ന് കളക്ടർ വാദിച്ചത് ജഡ്ജിമാരുടെ കടുത്ത അതൃപ്തിക്ക് കാരണമാവുകയും കാർത്തിക ദീപം ഉത്സവം തുടരുന്ന സാഹചര്യത്തിൽ നവംബർ 28ന് അതായത് ഇന്ന് തന്നെ കുന്നിൻ മുകളിലുള്ള ദീപത്തുണുകളിൽ വിളക്ക് തെളിയിക്കണമെന്നും ഭക്തർക്ക് ദർശനം നടത്താനുള്ള അനുമതി നൽകണമെന്നും കോടതി ഉത്തരവിട്ടു.

Also Read | തിരുപ്പറകുൺട്രം ദീപത്തൂണിൽ നാളെ ദീപം തെളിയിക്കണം: ഉത്തരവിട്ട് സുപ്രീംകോടതി; സുരക്ഷക്ക് കേന്ദ്ര സേന , വിജയ് സർക്കാരിന് കനത്ത പ്രഹരം

അതേസമയം കോടതി ഉത്തരവ് നടപ്പിലാക്കാത്തതിന് ചീഫ് സെക്രട്ടറി, ഡിജിപി, മധുര ജില്ലാ കളക്ടർ, ജില്ലാ എസ് പി എന്നിവരുൾപ്പെടെ 13 പേർക്ക് സുപ്രീംകോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. വിഷയത്തിൽ വിശദമായ മറുപടി നൽകാൻ ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ നിലവിലെ ക്ഷേത്ര ട്രസ്റ്റിമാരെ പിരിച്ചുവിടാനും ക്ഷേത്രഭരണം വിരമിച്ച ജഡ്ജിമാരായ എസ് വൈദ്യനാഥൻ, പാർത്ഥിപൻ എന്നിവരെ ഏൽപ്പിക്കാനും കോടതി നിർദ്ദേശം നൽകി. കൂടാതെ മലമുകളിലുള്ള സിക്കന്ദർ ദർഗയുടെ സുരക്ഷയ്ക്ക് യാതൊരു തടസവും ഉണ്ടാകരുതെന്നും കോടതി പ്രത്യേകം ഓർമിപ്പിച്ചു. ക്ഷേത്രപ്രദേശങ്ങളും ദർ​ഗയും വേർതിരിക്കുന്നതിനായി വേലി സ്ഥാപിക്കാനും കോടതി അനുമതി നൽകിയിട്ടുണ്ട്.

Advertisement

കൂടാതെ മലയുടെ സുരക്ഷാ ചുമതല അടിയന്തരമായി ഏറ്റെടുക്കുന്നതിന് വേണ്ടി കോടതി സിആർപിഎഫിനോട് നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കമാൻഡന്റ് സുനിൽകുമാറിന്റെ നേതൃത്വത്തിൽ സിആർപിഎഫ് പതിനഞ്ചാം ബറ്റാലിയനിലെ 130 സൈനികർ ഇന്നലെ രാത്രി കോയമ്പത്തൂരിൽ നിന്നും മധുരയിൽ എത്തി. ഇവർക്ക് പുറമേ 40 സൈനികർ കൂടിതിരുപ്പറംകുണ്ഡ്രത്ത് എത്തിച്ചേർന്നിട്ടുണ്ട്. മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരും മൂന്നു വനിതാ ഉദ്യോഗസ്ഥരും ആണ് സുരക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ചെന്നൈ. ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ കേന്ദ്രസേനയെ പ്രദേശത്ത് വിളിപ്പിച്ചിട്ടുണ്ട്.

Also Read | 17-കാരൻ മരിച്ച സംഭവം; വിവരങ്ങൾ പുറത്ത്, ഡോക്ടർക്കും ആശുപത്രികൾക്കും രജിസ്ട്രേഷൻ ഇല്ല, അനാസ്ഥ തുറന്നുകാട്ടി മനുഷ്യാവകാശ കമീഷൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ഈവനിംഗ് കേരളയുടേതല്ല . പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *