‘തന്ത്രിയെ ആകാമെങ്കിൽ എന്തുകൊണ്ട് കടകംപള്ളിയെ അറസ്റ്റ് ചെയ്യുന്നില്ല?’ ശബരിമല സ്വർണക്കൊള്ളയിൽ വി. മുരളീധരൻ

ബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം ശക്തമാക്കുന്നു. തന്ത്രിയെ അറസ്റ്റ് ചെയ്യാമെങ്കിൽ എന്തുകൊണ്ട് മുൻ മന്ത്രിക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ ചോദിച്ചു.

കേസ് അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്നും, കുറ്റപത്രം സമർപ്പിക്കാതെ പ്രതികൾക്ക് ജാമ്യത്തിലിറങ്ങാൻ പ്രത്യേക അന്വേഷണ സംഘം ഒത്താശ ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇലക്ട്രിക് വാഹനം വാങ്ങുന്നവരിൽ കേരളം പറക്കുന്നു; രാജ്യത്ത് രണ്ടാമത്

പ്രതിഷേധത്തിന്റെ ഭാഗമായി കടകംപള്ളി സുരേന്ദ്രന്റെ കരിക്കകത്തെ വസതിയിലേക്കും മന്ത്രി വി.എൻ. വാസവന്റെ ഓഫീസിലേക്കും ബിജെപി പ്രവർത്തകർ മാർച്ച് നടത്തി. മന്ത്രിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയും ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചവർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ശബരിമലയിലെ സ്വർണവുമായി ബന്ധപ്പെട്ട അഴിമതിയിൽ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യത്തിൽ ബിജെപി ഉറച്ചുനിൽക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *