മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പ്രവാസി നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി. മാമിയെ കൊണ്ടുപോയത് അടുത്ത സുഹൃത്തുക്കളാണെന്ന പ്രവാസിയുടെ മൊഴി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം അന്വേഷണ സംഘത്തെ കണ്ടു.
കുടുംബത്തിന് സുരക്ഷ നൽകിയാൽ കൂടുതൽ വിവരങ്ങൾ കൈമാറാമെന്ന് പ്രവാസി അറിയിച്ചിട്ടുണ്ട്. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തരാണെന്ന് അറിയിച്ച കുടുംബം, മാമിയുടെ വിദേശയാത്രകളെക്കുറിച്ചും അവിടുത്തെ സുഹൃത്തുക്കൾക്ക് നേരിടേണ്ടി വന്ന യാത്രാവിലക്കിന് പിന്നിലെ ദുരൂഹതകളെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.
ഇലക്ട്രിക് വാഹനം വാങ്ങുന്നവരിൽ കേരളം പറക്കുന്നു; രാജ്യത്ത് രണ്ടാമത്
അന്വേഷണത്തിന്റെ ഭാഗമായി ഗൾഫിലുള്ള നാല് പേർ ഇപ്പോൾ ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണ്. കാണാതാകുന്നതിന് മുൻപ് മാമി നടത്തിയ ഗൾഫ് യാത്രകളിൽ ഇവർ ആരുമായൊക്കെ ബന്ധപ്പെട്ടുവെന്ന് സംഘം പരിശോധിച്ചു വരികയാണ്. സംശയനിഴലിലുള്ളവർക്ക് ഏർപ്പെടുത്തിയിരിക്കുന്ന യാത്രാവിലക്ക് അന്വേഷണത്തെ ബാധിക്കുന്നുണ്ടെങ്കിലും, ഇത് കേസ് അട്ടിമറിക്കാൻ മനഃപൂർവ്വം സൃഷ്ടിച്ചതാണോ എന്ന കാര്യത്തിലും വ്യക്തത വരുത്താൻ അന്വേഷണ സംഘം ശ്രമിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ അന്വേഷണം വിദേശത്തേക്ക് കൂടി വ്യാപിപ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.

