ലൈസൻസിൽ കൃത്രിമം; തിരൂരങ്ങാടി സബ് ആർടി ഓഫിസിലെ  2 ഉദ്യോഗസ്ഥ‌ർക്ക് സസ്പെൻഷൻ

EVENING KERALA NEWS : (തിരുരങ്ങാടി) ഡ്രൈവിങ് ടെസ്‌റ്റ് നടത്താതെ, മൈസൂരു വിൽനിന്ന് ഏജന്റുമാർവഴി സംഘടിപ്പിക്കുന്ന ലൈസൻസിൽ മേൽ വിലാസം മാറ്റിനൽകി തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തി.
തിരുരങ്ങാടി സബ് ആർടി ഓഫിസിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. എം വിഐ കോട്ടയം സ്വദേശി സി.എ. സ്.ജോർജ്, ക്ലാർക്ക് തിരുരങ്ങാടി സ്വദേശി തടത്തിൽ നജീബ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

മൈസൂരുവിൽനിന്ന്, ടെസ്റ്റ് നടത്താതെ ഏജൻ്റുമാർ വഴി നേടുന്ന ലൈസൻസുകളിൽ തിരൂരങ്ങാടി ഓഫിസിൽനിന്ന് ഫോട്ടോയും മേൽവിലാസവും ഒപ്പും മാറ്റി നൽകിയാണ് തട്ടിപ്പ്. തിരൂരങ്ങാടി സബ് ആർടി ഓഫിസിൽ അപേക്ഷ നൽകിയാണ് ഈ തട്ടിപ്പ് നടത്തിയിരുന്നത്. വലിയ തുക യാണ് ലൈസൻസിന് ഈടാക്കിയിരുന്നത്. സംഭവം പുറത്തായതിനെത്തുടർന്നാണ് രണ്ടു പേരെയും സസ്പെൻഡ് ചെയ്തത്.

ആഭ്യന്തര വിജിലൻസ് അന്വേഷ ണത്തിനും ഉത്തരവിട്ടു. സംഭവ ത്തിൽ ജോർജ്, നജീബ്, എന്നിവർക്കു പുറമേ എംവിഐ ഡി.എ. സജിത്തിനും ജോയിന്റ് ആർടിഒ കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. ലൈസൻസിന് ലഭിക്കുന്ന അപേക്ഷകൾ മുഴു വൻ നജീബിന്റെ പക്കലാണ് ആദ്യമെത്തുക. നജീബ് അപ്രൂ വൽ നൽകിയാൽ ജോർജിന്റെ പക്കലെത്തും.

അപേക്ഷയോടൊപ്പം രണ്ടു ഫോട്ടോയും ഉണ്ടായിട്ടും കൃത്രിമം നടന്നത് മേലുദ്യോഗസ്ഥർക്കും കണ്ടെത്താൻ കഴിഞ്ഞില്ല എന്നത് സംശയകരമാണ്. സംസ്ഥാനത്തു ഡ്രൈവിങ് ടെസ്റ്റ് മാനദണ്ഡങ്ങൾ കർശനമാക്കിയ തോടെ ഏജന്റുമാർ മറ്റു സംസ്ഥാനങ്ങളിൽനിന്ന് ലൈസൻസ് വാങ്ങിക്കൊടുക്കുന്ന പ്രവണത വർധിച്ചിട്ടുണ്ട്.

തിരുരങ്ങാടി സബ് ആർടി ഓഫിസിൽ നേരത്തേയും ഇത്തരത്തിൽ തട്ടിപ്പുകൾ നടന്നിട്ടുണ്ട്. ഫിനാൻസ് ഉള്ള വാഹനങ്ങൾ ഉടമ അറിയാതെ ആർസി മാറ്റി നൽകൽ, ഏജന്റുമാർ നിയമിച്ചയാൾ ജോലി ചെയ്യൽ തുടങ്ങിയ കാര്യങ്ങളിൽ നേരത്തേ ആരോ പണം ഉണ്ടായിരുന്നതാണ്. ഇതേ രീതിയിലുള്ള തട്ടിപ്പ് മറ്റു ചില ആർടി ഓഫിസുകളിലും നടന്നു വെന്ന സംശയത്തിൽ പരിശോധന നടത്തുകയാണെന്ന് ഗതാഗത കമ്മിഷണർ എച്ച്. നാഗരാജു പറഞ്ഞു

 

Leave a Reply

Your email address will not be published. Required fields are marked *