കൊച്ചി: ഡിഎച്ച്എഫ്എല്‍ പ്രമേരിക്ക ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് കേരളത്തിലെ വെള്ളപ്പൊക്ക കെടുതിയാല്‍ ബാധിക്കപ്പെട്ട പോളിസി ഉടമകളായ ഗുണഭോക്താക്കളെ സഹായിക്കുന്നതിനായി പ്രത്യേക ഹെല്‍പ്പ് ഡെസ്‌കുകള്‍ ആരംഭിച്ചു. ക്ലെയിമുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന്, ക്ലെയിം ഡോക്യുമെന്റേഷന്‍ ആവശ്യകതകള്‍ ലളിതമാക്കുകയും ക്ലെയിം സെറ്റില്‍മെന്റ് പ്രക്രിയകളുടെ മേല്‍നോട്ടത്തിനായി നോഡല്‍ ഓഫീസര്‍മാരെ നിയമിക്കുകയും ചെയ്തു.
‘സംസ്ഥാനത്ത് നാശം വിതക്കുവാൻ കാരണമായ മുന്‍പെങ്ങും ഉണ്ടായിട്ടില്ലാത്തവിധമുള്ള മഴക്കെടുതിയ്ക്ക് നടുവിലാണ് കേരളം. കേരളത്തിലെ വെള്ളപ്പൊക്ക ബാധിതരെ സഹായിക്കുന്നതിനായി ഡിഎച്ച്എഫ്എല്‍ പ്രമേരിക്ക ലൈഫ് ഇന്‍ഷുറന്‍സ് ആത്മാര്‍പ്പണം ചെയ്തിരിക്കുന്നു. ദുരിതബാധിതരായ കുടുംബങ്ങളെ സഹായിക്കുന്നതിന് ഞങ്ങള്‍ ‘ഫ്‌ളഡ് ക്ലെയിംസ് ഹെല്‍പ് ഡസ്‌ക്’ രൂപീകരിക്കുകയും പോളിസി ഉടമകളായ ബാധിത ഗുണഭോക്താക്കള്‍ക്ക് മുന്‍കൈ എടുത്ത് സേവനങ്ങള്‍ നല്‍കുന്നതിനായി നോഡല്‍ ഓഫീസര്‍മാരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ക്ലെയിം സെറ്റില്‍മെന്റുകള്‍ വേഗത്തിലാക്കാന്‍ ക്ലെയിം ഡോക്യുമെന്റേഷന്‍ വളരെ ലളിതമാക്കിയിരിക്കുന്നു’, ഡിഎച്ച്എഫ്എല്‍ പ്രമേരിക്ക ലൈഫ് ഇന്‍ഷുറന്‍സ് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ അനൂപ് പാബ്ബി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *