കൊണ്ടോട്ടി:EveningKerala News- മതിയായ രേഖകളില്ലാത്ത 5 ബംഗ്ലദേശ് സ്വദേശികൾ കൊണ്ടോട്ടി പൊലീസിന്റെ പിടിയിൽ. കഴിഞ്ഞ മാസമാണ് ഇവർ കേരളത്തിലെത്തിയതെ ന്നാണു പറയുന്നത്. അടുത്തിടെ കൊണ്ടോട്ടിയിലുമെത്തി. കപ്പ വിൽപന നടത്തുന്ന വാഹനങ്ങളിൽ തൊഴിലാളികളായി ജോലി ചെയ്യുകയായിരുന്നു.
ഇവരെ അറസ്‌റ്റ് രേഖപ്പെടുത്തി കൊല്ലത്തെ ട്രാൻസിസ് ഹോമിലേക്കു കൊണ്ടുപോയി. തുടർ നടപടികൾ പൂർത്തിയാക്കി ബംഗ്ലദേശിലേക്ക് അയയ്ക്കുമെന്നു പൊലീസ് അറിയിച്ചു
2026-01-24

