മലയാളത്തിൽ ന്യൂസ് ചാനലുകൾ കാലുറപ്പിക്കുവാൻ തമ്മിൽ നടതുന്ന യുദ്ധങ്ങൾ അടുത്തിടെ ഏറെ വാർത്തകൾ സൃഷ്ടിച്ചു കഴിഞ്ഞു. ചാനൽ താരങ്ങൾ മറുകണ്ടം ചാടുന്നതും ഏറെ ജനശ്രദ്ധ ആകർഷിക്കുന്നു. അതിനിടയിൽ പുതിയൊരു സാറ്റലൈറ്റ് ചാനൽ കൂടി. M5 ലൈവ് എന്ന പുതിയ ചാനലിനെ നയിക്കുന്നത് മുതിർന്ന മാധ്യമ പ്രവർത്തകൻ ആർ. അജിത്ത് കുമാറാണ്.
മൂന്ന് പതിറ്റാണ്ടിലധികം മംഗളം ദിനപത്രത്തിന്റെയും തുടർന്നു മംഗളം ചാനലിന്റെയും സി ഇ ഓ ആയിരുന്ന അജിത് ഒരു മാസം മുൻപാണ് ന്യൂസ് മലയാളം ടെലിവിഷൻ സി ഇ ഓ സ്ഥാനത്ത് നിന്നും പടി ഇറങ്ങിയത്. ബിഎൽഎം എന്ന ഇരുപതിനായിരം കോടിയിലധികം ആസ്തിയുള്ള സ്ഥാപനത്തിന്റെ പിന്തുണയിലാണ് പുതിയ ചാനൽ ആരംഭിക്കുന്നത്. ബിഎൽഎം ചെയർമാൻ പ്രേംകുമാറാണ് രക്ഷാധികാരി.
നിലവിലെ പ്രതിസന്ധി മറികടക്കാൻ ചാനലുകൾ കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണ് പുതിയൊരു സാറ്റലൈറ്റ് ചാനല്‍ കൂടി എടത്തുന്നത്. റേറ്റിങ്ങിന്റെ അടിസ്ഥാനത്തിലാണ്പരസ്യവരുമാനമെന്നതിനാല്‍ ബ്രേക്കിങ് ന്യൂസുകള്‍ ഉണ്ടെങ്കിലേ പിടിച്ചു നില്‍ക്കാന്‍ സാധിക്കൂ എന്ന അവസ്ഥയിലേക്കു മാധ്യമ സ്ഥാപനങ്ങള്‍ എത്തിയിട്ടുണ്ട്. പിടിച്ചു നില്‍ക്കാൻ എന്തു തന്ത്രമാകും ആർ .അജിത്ത് കുമാർ പ്രയോഗിക്കുക എന്നു മാധ്യമ ലോകവും ആകാംഷയിലാണ്

