പോപ്പീസ് ബേബി കെയര്‍ 105-മത് സ്റ്റോര്‍ സേലത്ത് ആരംഭിച്ചു

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ബേബി ബ്രാന്‍ഡായ പോപ്പീസ് ബേബി കെയര്‍ തമിഴ്നാട്ടിലെ ഏറ്റവും പുതിയ സ്റ്റോര്‍ സേലത്ത് ആരംഭിച്ചു. 105-ാമത് സ്റ്റോറാണ് സേലം, ശാരദ കോളേജ് റോഡില്‍ തുടങ്ങിയിരിക്കുന്നത്. ഫെബ്രുവരി 6ന് രാവിലെ 10 മണിക്ക് നടന്ന ചടങ്ങില്‍ അക്ഷയ ഫെര്‍ട്ടിലിറ്റി സെന്ററിലെ ഗൈനക്കോളജി, ഇന്‍ഫെര്‍ട്ടിലിറ്റി സ്പെഷലിസ്റ്റ് ഡോ. വാണി പൂജാരി പോപ്പീസ് ബേബി കെയര്‍ സ്റ്റോര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പോപ്പീസ് ബേബി കെയര്‍ സെയില്‍സ് ജിഎം സുനില്‍ വാര്യര്‍, തമിഴ്നാട്, കര്‍ണാടക റീട്ടെയില്‍ ഹെഡ് നിഖില്‍ ശശി തുടങ്ങിയവരും ചടങ്ങിന്റെ ഭാഗമായി.

സുരക്ഷിതമായ വസ്ത്രങ്ങളും മറ്റ് ബേബി കെയര്‍ ഉല്‍പ്പന്നങ്ങളും വിശ്വസനീയമായ രീതിയില്‍ അമ്മമാരിലേക്ക് എത്തിച്ച് നല്‍കിയാണ് പോപ്പീസ് ബേബി കെയര്‍ വിശ്വാസത നേടിയത്. ഉയര്‍ന്ന നിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ കുഞ്ഞുങ്ങള്‍ക്കായി നല്‍കുക എന്നതാണ് പോപ്പീസിന്റെ ലക്ഷ്യം. കുഞ്ഞുടുപ്പുകള്‍, ബേബി കെയര്‍ ഉല്‍പ്പന്നങ്ങള്‍, അമ്മമാര്‍ക്കായി മെറ്റേര്‍നിറ്റി വെയറുകള്‍, കുട്ടികള്‍ക്കായുള്ള കളിപ്പാട്ടങ്ങള്‍ എന്നിവയും പോപ്പീസ് ബേബി കെയറില്‍ ഒരുക്കിയിട്ടുണ്ട്.

പോപ്പീസ് ബേബി കെയറിന്റെ ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങളിലൊന്നായ ബാംബൂ കെയര്‍ പ്രോഡക്ടുകള്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ബാംബൂ കൊണ്ട് നിര്‍മിച്ച കുഞ്ഞുടുപ്പുകള്‍, ബേബി വൈപ്പുകള്‍ എന്നിവയും പോപ്പീസില്‍ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *