അണ്ടർ 19 ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യന്‍ യുവതാരങ്ങളുടെ സമഗ്രാധിപത്യത്തിനു മുന്നിൽ കീഴടങ്ങി ഇംഗ്ലണ്ട്. 100 റൺസിന്റെ വമ്പൻ വിജയം നേടിയ ഇന്ത്യ ഹരാരെയിൽ അണ്ടർ 19 ഏകദിന ലോകകപ്പിലെ ആറാം കിരീടമുയര്‍ത്തി. under-19-odi-world-cup മത്സരത്തിൽ 412 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 40.2 ഓവറിൽ 311 റൺസെടുത്ത് ഓൾഔട്ടായി.
സെഞ്ചറി നേടിയ കാലെബ് ഫാൽകോനറാണു മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. 67 പന്തുകൾ നേരിട്ട താരം 115 റൺസടിച്ചു പറത്തായി. ബെൻ ഡോകിൻസ് (56 പന്തിൽ 66), ബെൻ മേയസ് (28 പന്തിൽ 45), തോമസ് റ്യു (18 പന്തിൽ 31), ജെയിംസ് മിന്റോ (41 പന്തിൽ 28) എന്നിവർ ഇംഗ്ലണ്ട് നിരയിൽചെറുത്തു നിൽക്കാൻ ശ്രമിച്ചെങ്കിലും ഇന്ത്യ ഉയർത്തിയ വലിയ വിജയലക്ഷ്യത്തിന് ഒരു ഘട്ടത്തിലും ഭീഷണിയായില്ല. 142ന് മൂന്ന് എന്ന നിലയിൽനിന്ന് 177റൺസിലെത്തുമ്പോൾ ഇംഗ്ലണ്ടിന് ഏഴു വിക്കറ്റുകൾ നഷ്ടമായിരുന്നു.
പിന്നീട് പരമാവധി പ്രതിരോധിച്ച് കൂട്ടത്തകർച്ചയൊഴിവാക്കാനായിരുന്നു ഇംഗ്ലണ്ട് ബാറ്റർമാരുടെ പരിശ്രമം. അര്‍ധസെഞ്ചറി നേടിയ കാലെബ് ഫാൽകോനറിനൊപ്പം വാലറ്റത്ത് ജെയിംസ് മിന്റോയും പിടിച്ചുനിന്നതോടെ 25.1 ഓവറുകളിൽ ഇംഗ്ലണ്ട് 200 പിന്നിട്ടു. ഇരുവരും ചേർന്ന് 92 റൺസിന്റെ കൂട്ടുകെട്ടാണു കെട്ടിപ്പടുത്തത്. 36–ാം ഓവറിൽ ജെയിംസ് മിന്റോയെ ആർ. എസ്. അംബരിഷ് പകരക്കാരനായി ഇറങ്ങിയ മലയാളി താരം മുഹമ്മദ് ഇനാന്റെ കൈകളിലെത്തിച്ചതോടെ ഇംഗ്ലണ്ടിന്റെ ആ പ്രതീക്ഷയും നഷ്ടമായി. 63 പന്തുകളിൽ ഫാൽകോനർ 100 പിന്നിട്ടു. എന്നാൽ 41–ാം ഓവറിലെ രണ്ടാം പന്തിൽ ഫാൽകോനറിനെ കനിഷ്ക് ചൗഹാൻ പുറത്താക്കിയതോടെ ഇംഗ്ലണ്ട് 311 ന് ഓള്‍ഔട്ട്.

