കൊച്ചി കോഴിക്കോട്, വയനാട് ജില്ലകളിൽ റജിസ്‌റ്റർ ചെയ്ത അപ്പോളോ ഗോൾഡ് ഗ്രൂപ്പ് തട്ടിപ്പ് കേസിൽ 7.81 കോടി രൂപയുടെ സ്വത്തുവകകൾ എൻഫോ സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) നാൽക്കാലികമായി കണ്ടുകെട്ടി.
മുസാ ഹാജി, കെ സാബിത്ത് എന്നിവരടക്കം അപ്പോളോ ഗോൾഡ് ഗ്രൂപ്പിലെ ഡയറക്ടർമാരും
ഉദ്യോഗസ്‌ഥരുമാണു കേസിലെ പ്രതികൾ. ഇവരുടെ സ്ഥാപനങ്ങൾ വഴി നിക്ഷേപകരിൽ നിന്നു ശേഖരിച്ച 130 കോടി രൂപ തിരികെ നൽകിയില്ലെന്നാണു കേസ്. ഇതിൽ 118 കോടി രൂപ പ്രതികൾ തട്ടിയെടുത്തു മറ്റിട ങ്ങളിൽ നിക്ഷേപിച്ചതായി ഇ.ഡി ആരോപിച്ചു. 23 കോടി രൂപ വിദേശത്തേക്കു കടത്തി. 5 കോടി രൂപ മൂസഹാ ജിയുടെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചു എന്നാണ് കേസ്. പ്രതികളുടെ കൂടുതൽ സ്വത്തുവകകൾ കണ്ടെത്താനുള്ള അന്വേഷണമാണ് ഇ.ഡി നടത്തുന്നത്.

