കോഴിക്കോട്: സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ജി ടെക് എഡുക്കേഷൻ 25 ആം വാർഷികത്തോടനുബന്ധിച്ച് പുതിയ ലോഗോയുമായി എത്തുന്നു. ആധുനിക ടെക്നോളജി യുഗത്തിൽ എ ഐ , റോബോട്ടിക്സ് , എക്സാർ , ഗെയിം ഡെവലപ്പ്മെൻ്റ്, എസ് എ പി ഗ്ലോബൽ സർട്ടിഫിക്കേഷൻ തുടങ്ങി അതിനൂതന സാങ്കേതിക കോഴ്സുകൾ ഇൻ്റേൺഷിപ്പോടുകൂടി പഠിക്കാൻ അവസരം നൽകി പുതിയ രൂപ ഭാവത്തോടെ ജി ടെക് മാറുകയാണ്. ഫെബ്രുവരി 10 ന് വൈകിട്ട് 6 മണിക്ക് കോഴിക്കോട് ബീച്ചിൽ “ജി ടെക് @ 25- മെഗാ ഡ്രോൺ ഷോയിൽ ലോഗോ ലോഞ്ച് ചെയ്യും.
കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിൽ തുടങ്ങിയ ജിടെക് , ആധുനിക സാങ്കേതിക വിദ്യാഭാസ പഠനത്തിൽ എത്തി നിൽക്കുമ്പോൾ മാറുന്ന ടെക്നോള ജിയുടെ പിൻബലത്തിൽ കേരളത്തിൽ ഇതാദ്യമായാണ് ഈ രീതിയിൽ ഒരു ലോഗോ പ്രകാശനം നടത്തുന്നതെന്ന് ജി ടെക് ഫൗണ്ടർ ചെയർമാൻ മെഹറൂഫ് മണലൊടി പറഞ്ഞു. പ്രമുഖ ചലച്ചിത്ര പിന്നണി ഗായകരും സോഷ്യൽ മീഡിയ താരങ്ങളുമായ വേടനും ഹനാൻ ഷായും നയിക്കുന്ന മെഗാ സംഗീതവിരുന്ന് ഒരുക്കിയിട്ടുണ്ട്. ചലച്ചിത്ര രംഗത്തെ പ്രമുഖരും പങ്കെടുക്കും.
10 ന് രാവിലെ 10 മുതൽ ആസ്പിയൻ കോർട്ട് യാർഡിൽ ജി ടെക് വിദ്യാർത്ഥികളുടെ കലോത്സവം – ജി സൂ – മെഗാ ഫിനാലെ നടക്കും. ചലച്ചിത്ര താരങ്ങളായ ഗോവിന്ദ് പത്മ സൂര്യ , ഗോപിക എന്നിവർ പങ്കെടുക്കും.
2001 ൽ ഫെബ്രു. 10 ന് കോഴിക്കോട് ബീച്ചിൽ നടന്ന ചടങ്ങിൽ അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി ജെ ജോസഫ് ജി ടെക് കമ്പ്യൂട്ടർ എഡുക്കേഷന് തുടക്കമിട്ടു. കമ്പ്യൂട്ടർ വിദ്യാഭാസം ജി ടെകിലൂടെ ജനകീയമാക്കുന്നതിനൊപ്പം ഐ ടി വിദ്യഭ്യാസം സാധാരണക്കാർക്കും സാധ്യമാക്കി.
കോഴിക്കോട് നിന്നും ആരംഭിച്ച ജിടെക് വിദ്യാഭ്യാസ ശൃംഖല 25 വർഷത്തിനകം കേരളത്തിൽ 234 സെൻ്ററുകളിലും ആഗോള തലത്തിൽ 23 രാജ്യങ്ങളിലുമായി 813 സെൻ്ററുകളിലൂടെ 32 ലക്ഷം വിദ്യാർഥികളെയാണ് സാങ്കേതിക മേഖലയിലേക്ക് കൈപിടിച്ചുയർത്താൻ ജി ടെകിന് സാധ്യമായതെന്ന് മെഹറൂഫ് മണലോടി പറഞ്ഞു.
പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ജോലി ഉറപ്പിക്കുന്നതും മത്സര പരീക്ഷകൾക്കും തൊഴിൽ അഭിമുഖങ്ങൾക്കും സജ്ജരാക്കാൻ ഉതകുന്ന പ്രത്യേക പ്ലാറ്റ് ഫോമായ ജി ടെക് കരിയർ കണക്ട് ലഭ്യമാക്കുന്നതോടൊപ്പം ജി ടെക് – ഇ ആർ പി പ്ലാറ്റ് ഫോമായ ജെംസിൻ്റെ ഏറ്റവും പുതിയ വേർഷനും പരിചയപ്പെടുത്തും. ഇതോടൊപ്പം കരിയർ കോഴ്സ് പഠിക്കുന്ന വിദ്യാർഥികൾക്ക് ഇൻ്റേൺഷിപ്പോടുകൂടി പഠിക്കാനുള്ള അവസരവും ജി ടെക് 25 ആം വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയതായി ജി ടെക് എക്സി. ഡയറക്ടർമാരായ മിഷാൽ അബൂബക്കർ പറഞ്ഞു.
വിദേശ രാജ്യങ്ങളിൽ ആയിരത്തോളം പ്രമുഖ യൂണിവേഴ്സിറ്റി കളിൽ പഠനം നടത്താൻ കഴിയുന്ന ജി-ടെക്കിന്റെ പുതിയ ഡിവിഷൻ ജി ടെക് ഗ്ലോബൽ ക്യാമ്പസ് ആരംഭിച്ചിട്ടുണ്ടെന്നും ഫെബ്രുവരി 7 ന് കാലിക്കറ്റ് ടവറിൽ വെച്ച് എജു – എക്സ്പോ നടത്തുന്നതായും എക്സിക്യൂട്ടീവ് ഡയറക്ടർ മെഹന ഹിലാൽ പറഞ്ഞു.
പത്ര സമ്മേളനത്തിൽ ജി ടെക് ചെയർമാൻ ആൻ്റ് മാനേജിങ് ഡയറക്ടർ മെഹ്റൂഫ് മണലൊടി, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ മിഷാൽ അബൂബക്കർ, മെഹന ഹിലാൽ . മാർക്കറ്റിംഗ് മാനേജർ അൻവർ സാദിഖ് എന്നിവർ പങ്കെടുത്തു.

