തൃശൂര്‍: മറ്റത്തുരില്‍ 80 വയസ്സുള്ള ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിച്ച 91 കാരനായ ഭര്‍ത്താവ് കസ്റ്റഡിയില്‍. വെള്ളിക്കുളങ്ങര മുക്കാട്ടുകാരന്‍ ചെറിയകുട്ടിയുടെ ഭാര്യ കൊച്ചുത്രേസ്യയാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ നാലു ദിവസമായി കൊച്ചുത്രേസ്യയെ കാണാനില്ലായിരുന്നു.വ്യാഴാഴ്ച്ച വീടിനോട് ചേര്‍ന്നുള്ള വിറകുപുരയിലാണ് മൃതദേഹം കത്തിച്ച നിലയില്‍ കണ്ടെത്തിയത്.

കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊല നടന്നതെന്നാണ് പൊലീസ് നിഗമനം.വീടിന്റെ മുകള്‍നിലയിലുള്ള മുറിയില്‍വെച്ച് കൊലപ്പെടുത്തിയശേഷം വീടിനു പിന്നിലെ ഷെഡിനടുത്ത് കത്തിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഇരുവരും തമ്മില്‍ നിരന്തരം വഴക്കുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.കൊച്ചുത്രേസ്യയും,ചെറിയകുട്ടിയും, മാത്രമാണ് കുടുംബവീട്ടില്‍ താമസിക്കുന്നത്.മക്കള്‍ കുടുംബമായി മറ്റിടങ്ങളിലാണ് താമസം. അമ്മയെ കാണാനില്ലെന്ന് കാട്ടി മക്കള്‍ പൊലീസില്‍ നടത്തിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കത്തിച്ചത് കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *