തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയം വിഴുങ്ങിയത് കാരണം മുടങ്ങിയ മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്ര ഈ ആഴ്ച ഉണ്ടായേക്കും. ചികിത്സക്കായി പോകുന്ന കാര്യം മുഖ്യമന്ത്രി തന്നെയാണ് സഭയില്‍ അറിയിച്ചത്. വിദേശത്തേക്ക് പോകുമ്‌ബോള്‍ പകരം ചുമതല ആരെയും ഏല്‍പ്പിച്ചിട്ടില്ല.

കഴിഞ്ഞ മാസം 19 നാണു ചികിത്സക്ക് പോകാന്‍ ഇരുന്നത്. പക്ഷെ പെട്ടെന്നുണ്ടായ പ്രളയം കാരണം യാത്ര മാറ്റി വയ്ക്കുകയായിരുന്നു. സോട്ടയിലെ റോചെസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന മയോ ക്ലിനിക്കിലാണ് അദ്ദേഹം ചികിത്സ തേടുക. 17 ദിവസത്തെ ചികിത്സയാണു അദ്ദേഹത്തിന്.ഓഗസ്റ്റ് 19 നു പുറപ്പെട്ട് സെപ്തംബര്‍ 6 ന് തിരിച്ചെത്താന്‍ ആയിരുന്നു ആദ്യ തീരുമാനം. ചികിത്സയുടെ പൂര്‍ണചിലവ് സംസ്ഥാന സര്‍ക്കാരാണ് വഹിക്കുക.

Leave a Reply

Your email address will not be published. Required fields are marked *