വലിയങ്ങാടി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് ഒരുലക്ഷം നൽകും; കെട്ടിടത്തിൽനിന്ന് ലൈസൻസുള്ളവരെ ഇറക്കിവിട്ടിരുന്നില്ലെന്ന് മേയർ
അപകടത്തിൽ മരിച്ച അഷ്റഫ്, ബഷീർ, ജബ്ബാർ, വിനോദ്

കോഴിക്കോട്: വലിയങ്ങാടിയിൽ കോർപറേഷൻ ഉടമസ്ഥതയിലുള്ള കെട്ടിടം തകർന്ന് നാലുപേര് മരിച്ചതിൽ വിശദീകരണവുമായി മേയർ. പൊളിച്ചുപണിയാൻ തീരുമാനിച്ച കെട്ടിടമാണ് തകർന്നതെന്നും എന്നാൽ ലൈസൻസുള്ളവരെ ഇറക്കിവിട്ടിരുന്നില്ലെന്നും മേയർ ഒ. സദാശിവൻ പറഞ്ഞു. അപകടമുണ്ടായ കെട്ടിടം അൺഫിറ്റ് പട്ടികയിൽ ഇല്ല. റിപ്പോർട്ട് കിട്ടയ ഉടൻ ആളുകളെ ഇറക്കിവിടാൻ കഴിയില്ല. കോർപറേഷനിൽ 16 കെട്ടിടങ്ങൾ അപകടാവസ്ഥയിലാണെന്ന് 2022ൽ കണ്ടെത്തിയിരുന്നവെന്നും മേയർ പറഞ്ഞു.

കെട്ടിത്തിന്‍റെ സൺഷൈഡ് തകർന്ന് മരിച്ചവരടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റയാൾക്ക് 50000 രൂപയും ധനസഹായം നൽകുമെന്നും മേയർ പറഞ്ഞു.

തിങ്കളാഴ്ച കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണുണ്ടായ അപകടത്തിൽ നാലു പേരാണ് മരിച്ചത്. അ​ത്തോ​ളി സ്വ​ദേ​ശി​ക​ളാ​യ കൊ​ള​ക്കാ​ട് കൊ​ടു​വ​മ്പ​ത്ത് താ​ഴെ​കു​നി അ​ഷ്റ​ഫ് (56), കൊ​ങ്ങ​ന്നൂ​ർ കു​നി​യി​ൽ ക​ട​വ് മ​ല്ലി​ശ്ശേ​രി താ​ഴെ നു​ജൂം വീ​ട്ടി​ൽ ബ​ഷീ​ർ (65), കി​ണാ​ശ്ശേ​രി കു​ളം​കു​ഴി​നി​ലം ബൈ​ത്തു​ൽ ഹു​ദ​യി​ൽ ജ​ബ്ബാ​ർ (60), തിരുവങ്ങൂർ സ്വദേശി വിനോദ് (55) എന്നിവരാണ് മരിച്ചത്‌.

ബീ​​ച്ചി​​ന് സ​​മീ​​പം പ​​ഴ​​യ പാ​​സ്​​​പോ​​ർ​​ട്ട്​ ഓ​​ഫി​​സ്​ പ്ര​​വ​​ർ​​ത്തി​​ച്ച 60 വ​​ർ​​ഷ​​ത്തി​​ല​​ധി​​കം പ​​ഴ​​ക്ക​​മു​​ള്ള കെ​​ട്ടി​​ട​ത്തി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.50ഓ​ടെ​യാ​ണ് ദു​ര​ന്തം. താ​ഴെ​നി​ല​യി​​ലെ ഗോ​ഡൗ​ണി​ൽ നി​ന്ന് സാ​ധ​ന​ങ്ങ​ൾ മാ​റ്റാ​നെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളും ഏ​ജ​ന്‍റു​മാ​ണ് മ​രി​ച്ച​ത്. താഴെ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ, തകർന്നുവീണ സ​ൺ​ഷേ​ഡ് സ്ലാ​ബു​ക​ൾക്ക് അ​ടി​യി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. നാ​ല് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ത​ക​ർ​ന്നു. ഉ​ട​ൻ സ​മീ​പ​ത്തെ ബീ​ച്ച് ഗ​വ. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

മ​രി​ച്ച അ​ഷ്റ​ഫ്, ജ​ബ്ബാ​ർ എ​ന്നി​വ​ർ ഗാ​മ ട്രേ​ഡേ​ഴ്സ് തൊ​ഴി​ലാ​ളി​ക​ളാ​ണ്. ബ​ഷീ​റി​ന്‍റെ ലോ​റി​യി​ലെ ലോ​ഡി​ങ്ങ് തൊ​ഴി​ലാ​ളി​യാ​ണ് വി​നോ​ദ്. ഏ​താ​നും ആ​ഴ്ച​ മു​മ്പ് കെ​ട്ടി​ട​ത്തി​ൽ പു​തി​യ സ്ഥാ​പ​ന​ത്തി​ന് കോ​ർ​പ​റേ​ഷ​ൻ പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി​യി​രു​ന്നു. മു​ക​ൾ നി​ല​യി​ൽ അ​ടു​ത്തി​ടെ ജിം ​അ​ട​ക്കം സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു​വെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.

1 Comment

  1. വലിയ അങ്ങാടി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കോർപ്പറേഷൻറെ വക ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം= ഇത് കുടുംബങ്ങളെ അപമാനിക്കുന്നതിന് തുല്യം. കുടുംബത്തിലെ ഒരാൾക്ക് വീതം സർക്കാർ ജോലിയും, ചുരുക്കം പത്ത് ലക്ഷം രൂപ നഷ്ടപരിഹാരവും നൽകണം

Leave a Reply

Your email address will not be published. Required fields are marked *