അവസാന ഓവറുകളില്‍ വെടിക്കെട്ടുമായി പവലും ഹോള്‍ഡറും; ഇന്ത്യയ്ക്ക് ജയിക്കാന്‍ 196

ട്വന്റി20 ലോകകപ്പിൽ നിർണായക സൂപ്പർ 8 മത്സരത്തിൽ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് 196 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തു.

മികച്ച തുടക്കമാണ് വിന്‍ഡീസിനു ലഭിച്ചത്. ഹോപ്പും റോസ്റ്റന്‍ ചേസും ചേര്‍ന്ന് സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ഓപ്പണിങ് കൂട്ടുകെട്ട് 68 ല്‍ നില്‍ക്കെ 32 റണ്‍സെടുത്ത ഹോപ്പ് വീണു. പിന്നീടെത്തിയ ഹെറ്റ്മെയര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. മികച്ച ഫോമിലായിരുന്ന ചേസിന്റെ വിക്കറ്റ് വീണത് ഇന്ത്യയ്ക്ക് ആശ്വാസമായി. 40 റണ്‍സാണ് ചേസ് നേടിയത്. അവസാന ഓവറുകളില്‍ പവലും ഹോള്‍ഡറും ചേര്‍ന്ന് നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങ് ടീമിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചു. പവല്‍  19 പന്തുകളില്‍ നിന്ന് 34  ഉം ഹോള്‍ഡര്‍ 22 പന്തുകളില്‍ നിന്ന് 37 റണ്‍സും നേടി.

ജസ്പ്രീത് ബുംമ്ര രണ്ടും ഹാര്‍ദിക് പാണ്ഡ്യയും വരുണ്‍ ചക്രവര്‍ത്തിയും ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *