Xiaomi 17 Series : ഷവോമി ചതിക്കില്ല ആശാനെ! 17 സീരീസ് ഇന്ത്യയിൽ ഉടനെത്തും, തീയതി പ്രഖ്യാപിച്ചു

ചൈനീസ് സ്മാർട്ട് ഫോൺ നിർമാതാക്കളായ ഷവോമി തങ്ങളുടെ ഏറ്റവും പുതിയ ഫോണായ ഷോവമി 17 അൾട്ര ഇന്ത്യയിൽ അവതരിപ്പിക്കുന്ന തീയതി പ്രഖ്യാപിച്ചു. മാർച്ച് 11-ാം തീയതിയാണ് ഷവോമി 17 സീരീസിലുള്ള സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുക. 17 അൾട്രയ്ക്ക് പുറമെ ഷവോമി 17നും ഷവോമി 17 സീരീസിൽ ഉൾപ്പെടുന്നു. കൂടാതെ ഷവോമി പാഡ് 8-ും അന്നേദിവസം ഇന്ത്യയിൽ അവതരിപ്പിക്കുന്നതാണെന്ന് ചൈനീസ് സ്മാർട്ട് ഫോൺ കമ്പനി അറിയിച്ചു. ഫോണിൻ്റെ മാർക്കറ്റ് ഡിസ്പ്ലെ കമ്പനിയുടെ വെബ്സൈറ്റിൽ ചേർക്കുകയും ചെയ്തു.

ഈ കഴിഞ്ഞ ഫെബ്രുവരി 28നാണ് ഷവോമി 17 സീരീസ് ആഗോളതലത്തിൽ അവതരിപ്പിച്ചത്. ആഗോളതലത്തിൽ അവതരിപ്പിച്ച അതേ ഫോൺ തന്നെയാണ് ഇന്ത്യയിലും വിൽപനയ്ക്കെത്തിക്കുക. ആമസോൺ വഴിയും കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയുമാണ് ഫോണിൻ്റെ വിൽപന നടത്തുക. ക്വാൾകോമിൻ്റെ സ്നാപ്ഡ്രാഗൺ 8 ജെൻ എലൈറ്റ് 5 ചിപ്പ്സെറ്റാണ് ഷവോമി 17 സീരീസ് ഫോണിനുള്ളത്. ഇതോടൊപ്പം എൽപിഡിഡിആർ5 X റാമും യുപിഎഫ്സ് 4.1 സ്റ്റോറേജിങ് സംവിധാനമാണ് ഫോണിനുള്ളത്.

6,000 എംഎഎച്ച് ബറ്ററി ബാക്ക്അപ്പുള്ള ഫോണിന് 90വാട്സ് ഫാസ്റ്റ് ചാർജിങ്ങും, 50 വാട്സ് വയർലെസ് ഫാസ്റ്റ് ചാർജിങ്ങുമുണ്ട്. ഒറ്റ ചാർജിൽ ഫോൺ ഒന്നര ദിവസം വരെ ഉപയോഗിക്കാൻ സാധിക്കുമെന്നാണ് ഷവോമി അവകാശപ്പെടുന്നത്. ആൻഡ്രോയ്ഡ് 16നെ അടിസ്ഥാനപ്പെടുത്തി ഹൈപ്പെർഒഎസ് 3യാണ് ഫോണിൻ്റെ യുഐ. കറുപ്പ്, നീല, പിങ്ക്, പച്ച എന്നീ നാല് കളർ വേരിയൻ്റിലാണ് ആഗോളത്തലത്തിൽ ഷവോമി 17 സീരീസ് ഫോൺ അവതരിപ്പിച്ചത്. ഇന്ത്യയിലേക്കെത്തുമ്പോൾ ഇത് മൂന്നായി ചുരുങ്ങാനാണ് സാധ്യത. 17 അൾട്ര കുറത്ത് നിറത്തിൽ മാത്രമാകും ഇന്ത്യൻ വിപണയിൽ എത്തുക.

ലെയ്ക്കയുടെ ട്രിപ്പിൾ ക്യാമറ സിസ്റ്റമാണ് ഫോണനുള്ളത്. ഫ്ലാഗ്ഷിപ്പ് ഫോണായ 17 അൾട്രായ്ക്ക് ക്യാമറയുടെ മെയിൻ സെൻസറും അൾട്ര വൈഡ് ലെൻസും 50 മെഗാ പിക്സലാണ്. ഇതിനോടൊപ്പം 200 മെഗാ പിക്സലിൻ്റെ ടെലിഫോട്ടയും ക്യാമറയുമുണ്ടാകും. ഒരു ഡിഎസ്എല്ലആർ ക്യാമറ പോലെ പ്രവർത്തിക്കുന്ന വിധത്തിൽ മറ്റ് സംവിധാനങ്ങളും ഈ ക്യാമറ സിസ്റ്റത്തിലുണ്ടാകും. ഷവോമി 17ന് ടെലിഫോട്ടോ ലെൻസ് 50 എംപി മാത്രമായിരിക്കും

ഷവോമി 17 സീരീസ് ഫോണുകളുടെ വില

കമ്പനി ഇതുവരെ ഷവോമി 17 സീരീസിൻ്റെ ഇന്ത്യയിലെ വില അറിയിച്ചിട്ടില്ല. ഫ്ലാഗ്ഷിപ്പ് ഫോണായി അവതരിപ്പിക്കുന്ന 17 അൾട്രയ്ക്ക് ഇന്ത്യയിലെ വില ഒരു ലക്ഷം രൂപ കടന്നേക്കും. ആഗോളതലത്തിൽ ഈ ഫോണിൻ്റെ വില 1499 യൂറോയാണ്. അതായത് 1.61 ലക്ഷം രൂപ. ഷോവമി 17ന് ആഗോളതലത്തിൽ 999 യൂറോയാണ്, ഇന്ത്യയിൽ ഇത് ഏകദേശം 1.07 ലക്ഷം രൂപയാണ്. സ്റ്റോറേജുകളിൽ ടോപ്പ് വേരിയൻ്റുകളായിട്ടുള്ള ഫോണുകളുടെ വിലയാണിത്.

Leave a Reply

Your email address will not be published. Required fields are marked *