പഴയങ്ങാടി: കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട മാടായി കോളേജിലെ യൂണിയന്‍ ഭരണം എസ്എഫ്‌ഐ വന്‍ ഭൂരിപക്ഷത്തോടെ തിരിച്ചു പിടിച്ചു. തെരഞ്ഞെടുപ്പിന്റെ പല ഘട്ടങ്ങളിലും കോളേജ് മാനേജ്‌മെന്റിന്റെ പല സഹായങ്ങളും കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ലഭിച്ചിരുന്നു. ഇതിനെയെല്ലാം അതിജീവിച്ചാണ് വിദ്യാര്‍ഥികള്‍ എസ്എഫ്‌ഐയെ വിജയിപ്പിച്ചത്.

തെരെഞ്ഞെടുപ്പില്‍ വിജയിച്ചവരെ ആനയിച്ചു പഴയങ്ങാടിയിലേക്ക് പ്രകടനം നടന്നു. വിജയികളെ ടി വി രാജേഷ് എംഎല്‍എ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അം?ഗം സി പി ഷിജു, കെ വി സന്തോഷ്, ഏരിയാ സെക്രട്ടറി പി ജിതിന്‍, പ്രസിഡന്റ് അക്ഷയ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *