മലപ്പുറം: മലപ്പുറത്ത് വീണ്ടും സദാചാര ഗുണ്ടായിസം. സദാചാര പൊലീസ് ചമഞ്ഞ് ആള്‍ക്കൂട്ടം അപമാനിച്ച മനോവിഷമത്തില്‍ യുവാവ് തൂങ്ങി മരിച്ചു. മലപ്പുറം കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദാണ് ആത്മഹത്യ ചെയ്തത്. രാത്രി സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ചായിരുന്നു കഴിഞ്ഞ ദിവസം യുവാവിനെ ആള്‍ക്കൂട്ടം അക്രമിച്ചത്.

ബലപ്രയോഗത്തിലൂടെ സാജിദിനെ കെട്ടിയിട്ട ശേഷം ആക്രമിക്കുകയായിരുന്നു. പിന്നീട് ഈ വീഡിയോ വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ചിരുന്നു. ഇതില്‍ മനം നൊന്താണ് സാജിദ് ആത്മഹത്യ ചെയ്തത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

വെള്ളിയാഴ്ച രാത്രിയാണ് ഇയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. യുവാവ് ലഹരിക്കടിമയാണെന്നും പ്രചരണം നടത്തിയിരുന്നു. നാട്ടുകാരുടെ മര്‍ദ്ദനത്തിരയായ യുവാവിനെ പൊലീസെത്തിയാണ് മോചിപ്പിച്ചത്. അതേസമയം പൊലീസ് യുവാവിനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *