സുഖോയ് വിമാനം തകര്‍ന്നുവീണുണ്ടായ അപകടം; രണ്ടു പൈലറ്റുമാര്‍ക്ക് വീരമൃത്യു

ഇന്നലെ അസമില്‍ വ്യോമസേനയുടെ സുഖോയ് വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടു പൈലറ്റുകള്‍ക്ക് വീരമൃത്യു. സ്‌ക്വാഡ്രണ്‍ ലീഡര്‍ അനുജ്, ഫ്‌ലൈറ്റ് ലഫ്റ്റനന്റ് പുര്‍വേഷ് ദുരഗ്കര്‍ എന്നിവരാണ് വീര മൃത്യുവരിച്ചത്. ഇരുവരുടെയും വിയോഗത്തില്‍ വ്യോമസേന അനുശോചനം രേഖപ്പെടുത്തി.

ഇന്നലെ വൈകിട്ട് 7:42-ഓടെ ജോര്‍ഹട്ട് വ്യോമതാവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനവുമായുള്ള റഡാര്‍ ബന്ധം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തീവ്രമായ തിരച്ചിലിനൊടുവിലാണ് ജോര്‍ഹട്ടില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള വനമേഖലയില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിമാനം പൂര്‍ണ്ണമായും കത്തിനശിച്ച നിലയിലായിരുന്നു. മലയോര മേഖലയിലെ മോശം കാലാവസ്ഥയും ദുര്‍ഘടമായ ഭൂപ്രകൃതിയും തിരച്ചിലിന് തടസ്സമായെങ്കിലും സൈന്യവും പോലീസും ചേര്‍ന്ന് നടത്തിയ ദൗത്യത്തിലൂടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *