സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാർ വേതന വർദ്ധനവ് ആവശ്യപ്പെട്ട് നടത്തുന്ന സമരങ്ങൾക്കും ചർച്ചകൾക്കും നിർണ്ണായക വഴിത്തിരിവ്. മറ്റ് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾക്ക് മികച്ച മാതൃകയായിക്കൊണ്ട് നഴ്‌സിംഗ് സമൂഹത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ രംഗത്തെത്തി. കേരള സർക്കാർ നിർദ്ദേശിക്കുന്ന മിനിമം വേതനം നഴ്‌സുമാർക്ക് നൽകുമെന്നും, വേതന വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്ന തീരുമാനത്തെ പൂർണ്ണമായും പിന്തുണയ്ക്കുമെന്നും ചെയർമാൻ ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി. 2025 മാർച്ച് 5-ന് കൊച്ചിയിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ സുപ്രധാന പ്രഖ്യാപനം
നിയമപരമായ വേതനത്തിന് പുറമെ, ജീവനക്കാർക്കുള്ള ഇൻഷുറൻസ് പരിരക്ഷയും ബോർഡിന്റെയും മാനേജ്‌മെന്റിന്റെയും തീരുമാനപ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങളും ഞങ്ങൾ ഉറപ്പാക്കുന്നുണ്ട്. തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കുമ്പോഴും രോഗീപരിചരണത്തിന് പ്രഥമ പരിഗണന നൽകുന്ന നഴ്‌സിംഗ് സമൂഹത്തോട് ഈ അവസരത്തിൽ പ്രത്യേകം നന്ദി പറയുന്നു. അവരുടെ ഈ പ്രൊഫഷണലിസവും സേവനമനോഭാവവും നഴ്‌സിംഗ് എന്ന തൊഴിലിന്‍റെ ഉദാത്തമായ മാതൃകയാണ്. നഴ്‌സുമാർക്ക് അർഹമായ അംഗീകാരവും ബഹുമാനവും പിന്തുണയും ലഭിക്കുന്ന മികച്ചൊരു തൊഴിൽ സാഹചര്യം ഉറപ്പാക്കാൻ ഞങ്ങൾ എന്നും പ്രതിജ്ഞാബദ്ധരായിരിക്കും എന്നും ആസാദ് മൂപ്പൻ വ്യക്തമാക്കി.

