കോഴിക്കോട് ഏലത്തൂരിൽ ഡ്രൈവിംഗ് പഠിപ്പിക്കാൻ എന്ന വ്യാജേന കൊണ്ടുപോയി പ്ലസ് ടു വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു. സംഭവത്തിൽ പെൺകുട്ടികൾ അടക്കം അഞ്ചുപേർക്കെതിരെ കേസെടുത്ത് പോലീസ്.
കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് സംഭവം നടക്കുന്നത്. ഡ്രൈവിംഗ് പഠിപ്പിക്കാം എന്ന വ്യാജേന മക്കട ബധിരൂരിലെ കുന്നിൻ മുകളിൽ എത്തിച്ച് കൈകൾ കെട്ടിയിട്ട് ഇരുമ്പ് ദണ്ഡുകൾ ഉപയോഗിച്ചു മർദ്ദിക്കുകയായിരുന്നു.
പെൺകുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് മർദനമെന്നാണ് പോലീസ് പറയുന്നത്. പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലാണ്.

