ഗള്‍ഫില്‍ വ്യാപക ആക്രമണം; കൊല്ലപ്പെട്ട യുഎസ് സൈനികരുടെ എണ്ണം എട്ടായി

ഇറാന്‍ പ്രസിഡന്റ് പെസഷ്കിയാനില്‍ നിന്ന് അധികാര കേന്ദ്രം മുജ്തബ ഖമനയിയിലേക്ക് മാറിയതോടെ ഗള്‍ഫ് മേഖല വീണ്ടും ആശങ്കയിലായി. തുടര്‍ച്ചയായുള്ള ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ തുടരുകയാണ്.  ബഹ്റൈനില്‍ സിത്ര മേഖലയില്‍  ഉണ്ടായ ആക്രമണത്തില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞടക്കം 32പേര്‍ക്ക് പരുക്കേറ്റു.  നാലുപേരുടെ നില ഗുരുതരമാണ്. അബുദാബിയില്‍ മിസൈല്‍ ആക്രമണശ്രമം തടഞ്ഞു. യുഎഇയില്‍ വീണ്ടും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

സൗദിയില്‍ പരുക്കേറ്റ യു.എസ്. സൈനികന്‍ മരിച്ചതോടെ, യുദ്ധത്തില്‍ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ എണ്ണം എട്ടായി. സൗദിയില്‍ റിയാദിയിലെ യുഎസ് എംബസിയില്‍ നിന്ന് നിന്ന് അത്യാവശ്യ ചുമതലകളിലുള്ളവരല്ലാത്ത ജീവനക്കാരോടും കുടുംബാംഗങ്ങളോടും മടങ്ങിവരാന്‍ യുഎസ് ആവശ്യപ്പെട്ടു.

സൗദിയിലെ അല്‍ ഖര്‍ജില്‍ മിസൈല്‍ ഭാഗം വീണ് ഇന്ത്യക്കാരന്‍ മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ എംബസി നിഷേധിച്ചു. പരുക്കേറ്റ് ചികില്‍സയിലുള്ളയാളെ എംബസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു.  തെക്കന്‍ ലബനന്‍ മേഖലയില്‍ ഇസ്രയേല്‍ കനത്ത ആക്രമണം തുടരുകയാണ്. ബെയ്റൂട്ടില്‍ ഹെലികോപ്റ്റര്‍ റെയ്ഡുകള്‍ നടത്തി. മരണസംഖ്യ 400 കടന്നെന്ന് ലബനന്‍ ഭരണകൂടം വ്യക്തമാക്കി. ടെഹ്റാനില്‍ എണ്ണസംഭരണശാലകള്‍ക്കുനേരെ യു.എസ്–ഇസ്രയേല്‍ ആക്രമണമുണ്ടായി.

ENGLISH SUMMARY:

Tensions across the Gulf region have intensified following Mojtaba Khamenei’s rise as Iran’s new supreme leader. Drone and missile attacks have been reported in Bahrain, Saudi Arabia, and the UAE, leaving dozens injured, including a two-month-old baby. The United States confirmed that the number of American soldiers killed in the conflict has risen to eight. Meanwhile, Israel continues heavy strikes in southern Lebanon and Beirut, pushing the death toll beyond 400, while US–Israel operations have targeted oil storage facilities in Tehran.

Leave a Reply

Your email address will not be published. Required fields are marked *