അമ്പലപ്പുഴയിൽ ജി. സുധാകരന് കോൺഗ്രസ് പിന്തുണ

തിരുവനന്തപുരം: അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻ സി.പി.എം നേതാവ് ജി. സുധാകരനെ പിന്തുണക്കാൻ കോൺഗ്രസ് തീരുമാനം. അമ്പലപ്പുഴയിൽ ആരുടെയും പിന്തുണ തേടില്ലെന്ന് സുധാകരൻ നേരത്തെ പ്രതികരിച്ചിരുന്നു. പിന്തുണ പ്രഖ്യാപിച്ചാൽ അതിന്‍റെ സ്വഭാവം നോക്കി പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എച്ച്. സലാമാണ് അമ്പലപ്പുഴയിൽ സി.പി.എം സ്ഥാനാർഥി.

മത്സരം പാർട്ടി സ്ഥാനാർഥിക്ക് എതിരല്ല, രണ്ട് തവണ മന്ത്രിയായില്ലേ ഇനി എന്താണ് വേണ്ടതെന്ന് ചോദിക്കുന്നവർ മാർക്സിസ്റ്റുകൾ അല്ല. എത്ര തവണ മത്സരിച്ചു എന്നല്ല, സ്ഥാനം ഉപയോഗിച്ച് എന്ത് ചെയ്തു എന്നതിനാണ് പ്രധാനം. പാർട്ടിക്ക് വേണ്ടി ജീവിച്ചയാളാണ് താനെന്നും അതുകൊണ്ട് പാർട്ടിയെ ആക്ഷേപിക്കില്ല എന്നും സുധാകരൻ മുമ്പ് പറഞ്ഞിരുന്നു

Leave a Reply

Your email address will not be published. Required fields are marked *