കണ്ണൂര്‍ സിപിഎമ്മില്‍ പൊട്ടിത്തെറി; പി.കെ.ശ്യാമളക്കെതിരെ മല്‍സരിക്കാന്‍ ടി.കെ.ഗോവിന്ദന്‍

കണ്ണൂര്‍ സിപിഎമ്മില്‍ വന്‍ പൊട്ടിത്തെറി. തളിപ്പറമ്പില്‍ സിപിഎം സ്ഥാനാര്‍ഥി പി.കെ.ശ്യാമളയ്ക്കെതിരെ ടി.കെ.ഗോവിന്ദന്‍ മല്‍സരിക്കും. കണ്ണൂരില സപിഎമ്മിന്‍റെ മുതിർന്ന നേതാവും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമാണ് ടി.കെ.ഗോവിന്ദൻ. അതേസമയം തളിപ്പറമ്പില്‍ സിപിഎം വിമതനെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കം കോണ്‍ഗ്രസും ആരംഭിച്ചു.

പാര്‍ട്ടിയില്‍ ഇതുവരെയില്ലാത്ത ചില പ്രവണതകളാണ് ഇപ്പോള്‍ നടക്കുന്നത്. സിപിഎം നേതാക്കള്‍ ധാര്‍മികത ഇല്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്നു.’ സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ടി.കെ.ഗോവിന്ദന്‍ ഉന്നയിച്ചത്.

പി.കെ.ശ്യാമളയെ തളിപ്പറമ്പില്‍ സ്ഥാനാര്‍ഥിയാക്കിയതില്‍‌ ജില്ലയിലെ പാര്‍ട്ടിയില്‍ വലിയ എതിര്‍പ്പുണ്ടായിരുന്നു. നേരത്തെ ശ്യാമളയുടെ സ്ഥാനാർഥിത്വത്തിനെതിരേ കമ്മിറ്റിയിൽ എതിർപ്പ് അറിയിച്ച ടി.കെ.ഗോവിന്ദൻ, ഇക്കഴിഞ്ഞ ദിവസങ്ങളിലെ പാര്‍ട്ടി യോഗങ്ങളിൽ പങ്കെടുത്തിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. നിലവിൽ ഹാൻഡ്‌വീവ് ചെയർമാനാണ് ഗോവിന്ദൻ.

എന്നാല്‍ തളിപ്പറമ്പില്‍ സിപിഎം വിമതനെ സ്ഥാനാര്‍ഥിയാക്കാനാണ് കോണ്‍ഗ്രസ് നീക്കം. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ടി.കെ.ഗോവിന്ദനുമായി സംസാരിച്ചു. തളിപ്പറമ്പിൽ കഴിഞ്ഞ തവണ മത്സരിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.പി.അബ്ദുൾ റഷീദിനെ ആദ്യം തീരുമാനിച്ചെങ്കിലും പുതിയ സാഹചര്യത്തിൽ കോണ്‍ഗ്രസ് ഗോവിന്ദനെ പിന്തുണയ്ക്കാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *