പത്മജ തൃശൂരിൽ, ശോഭ പാലക്കാട്ട്; ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ: ബിജെപി ആദ്യഘട്ട പട്ടിക പുറത്ത്
നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. 47 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയാണ് പുറത്തുവിട്ടത്. നേമത്ത് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ജനവിധി നേടും. പാലക്കാട് ശോഭാ സുരേന്ദ്രൻ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ, വട്ടിയൂർക്കാവ് ആർ ശ്രീലേഖ എന്നിവർ മത്സരിക്കും.
കാഞ്ഞിരപ്പള്ളിയിൽ നിന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ജനവിധി തേടുമ്പോൾ മുൻ കേന്ദ്ര മന്ത്രിയായ വി മുരളീധരൻ കഴക്കൂട്ടത്ത് മത്സരിക്കും. പട്ടികയിൽ ശോഭാ സുരേന്ദ്രൻ അടക്കം ഏഴ് വനിത സ്ഥാനാർത്ഥികളാണ് ഇടംപിടിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്ത യോഗത്തിന് ശേഷമാണ് പ്രഖ്യാപനം ഉണ്ടായതെന്ന് ബിജെപി വാർത്താക്കുറിപ്പിൽ അറിയിച്ചു.
സ്ഥാനാർത്ഥി പട്ടിക
- മഞ്ചേശ്വരം – കെ സുരേന്ദ്രൻ
- ഉദുമ – മനുലാൽ മേലോത്ത്
- കാഞ്ഞങ്ങാട് – ബൽരാജ് എം
- പയ്യന്നൂർ – എ പി ഗംഗാധരൻ
- അഴീക്കോട് – കെ കെ വിനോദ് കുമാർ
- കണ്ണൂർ – സി രഘുനാഥ്
- മാനന്തവാടി – പി ശ്യാം രാജ്
- സുൽത്താൻബത്തേരി – കവിത എ എസ്
- വടകര – അഡ്വ. കെ ദിലീപ്
- കുറ്റ്യാടി – രാമദാസ് മണലേരി
- നാദാപുരം – സി പി വിപിൻ ചന്ദ്രൻ
- കൊയിലാണ്ടി – സി ആർ പ്രഫുൽ കൃഷ്ണ
- പേരാമ്പ്ര – എം മോഹനൻ മാസ്റ്റർ
- ബാലുശേരി – സി പി സതീശൻ
- എലത്തൂർ – ടി ദേവദാസ്
- കോഴിക്കോട് നോർത്ത് – നവ്യ ഹരിദാസ്
- കോഴിക്കോട് സൗത്ത് – ടി റനീഷ്
- ബേപ്പൂർ – അഡ്വ. കെ പി പ്രകാശ് ബാബു
- കുന്നമംഗലം – വി കെ സജീവൻ
- ഷൊർണൂർ – സങ്കു ടി ദാസ്
- ഒറ്റപ്പാലം – മേജർ രവി
- മലമ്പുഴ – സി കൃഷ്ണകുമാർ
- പാലക്കാട് – ശോഭാ സുരേന്ദ്രൻ
- ചേലക്കര – കെ ബാലകൃഷ്ണൻ
- മണലൂർ – അഡ്വ. കെ കെ അനീഷ് കുമാർ
- തൃശൂർ – പത്മജ വേണുഗോപാൽ
- ഇരിഞ്ഞാലക്കുട – സന്തോഷ് ചെറക്കുളം
- ദേവികുളം – എസ് രാജേന്ദ്രൻ
- പാലാ – ഷോൺ ജോർജ്
- വെെക്കം – കെ അജിത്ത്
- കാഞ്ഞിരപ്പള്ളി – അഡ്വ. ജോർജ് കുര്യൻ
- പൂഞ്ഞാർ – പി സി ജോർജ്ജ്
- അമ്പലപ്പുഴ – അരൂൺ അനിരുദ്ധൻ
- ഹരിപ്പാട് – സന്ദീപ് വാചസ്പതി
- ചെങ്ങന്നൂർ – എം വി ഗോപകുമാർ
- തിരുവല്ല – അനൂപ് ആന്റണി ജോസഫ്
- കരുനാഗപ്പള്ളി – വി എസ് ജിതിൻ ദേവ്
- കുന്നത്തൂർ – രാജി പ്രസാദ്
- കൊട്ടാരക്കര – ആർ രശ്മി
- ചാത്തന്നൂർ – ബി ബി ഗോപകുമാർ
- ആറ്റിങ്ങൽ – അഡ്വ. പി സുധീർ
- നെടുമങ്ങാട് – യുവരാജ് ഗോകുൽ
- കഴക്കൂട്ടം – വി മുരളീധരൻ
- വട്ടിയൂർക്കാവ് – ആർ ശ്രീലേഖ
- നേമം – രാജീവ് ചന്ദ്രശേഖർ
- പാറശാല – അഡ്വ. ഗിരീഷ് നെയ്യാർ
- കാട്ടാക്കട – പി കെ കൃഷ്ണദാസ്

