ഇറാന്റെ ഉന്നത ഭരണ-സൈനിക നേതൃത്വത്തെ ലക്ഷ്യമിട്ട് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് നടത്തിയ വ്യോമാക്രമണത്തിൽ ദേശീയ സുരക്ഷാമേധാവി അലി ലാരിജാനി കൊല്ലപ്പെട്ടു. ഇറാൻ ദേശീയ സുരക്ഷാ കൗൺസിലാണ് ലാരിജാനിയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ആക്രമണത്തിൽ ലാരിജാനിയുടെ മകനും സഹായി അലി റസ ബയാത്തും നിരവധി അംഗരക്ഷകരും കൊല്ലപ്പെട്ടിട്ടുണ്ട്.
ആയത്തുള്ള അലി ഖമേനിയുടെ മരണത്തിന് ശേഷം ഇറാന്റെ ഭരണചക്രത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയിരുന്ന വ്യക്തിയായിരുന്നു അലി ലാരിജാനി. അദ്ദേഹത്തിന് പുറമെ ഇറാനിലെ ആഭ്യന്തര സുരക്ഷാ വിഭാഗമായ ബാസിജ് ഫോഴ്‌സിന്റെ കമാൻഡർ ജനറൽ ഗുലാംറെസ സുലൈമാനിയും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാൻ റെവല്യൂഷനറി ഗാർഡ് അറിയിച്ചു.

