ഹൈ​​ലൈ​​റ്റ്​ മാ​​ളി​​ൽ പെ​​രു​​ന്നാ​​ൾ സ​​മ്മാ​​ന​​മാ​​യി ‘വ​​ണ്ട​​ർ സ്ലൈ​​ഡും  ഹോ​​ളോ സ്‌​​പേ​​സും’

കോ​​ഴി​​ക്കോ​​ട്: മ​​ല​​യാ​​ളി​​ക​​ൾ​​ക്കു​​ള്ള പെ​​രു​​ന്നാ​​ൾ സ​​മ്മാ​​ന​​മാ​​യി ഇ​​ന്ത്യ​​യി​​ലെ ആ​​ദ്യ​​ത്തെ ’സ്റ്റീ​​ൽ സ്ലൈ​​ഡ്’ സം​​വി​​ധാ​​ന​​വ​ും ഡി​​ജി​​റ്റ​​ൽ വി​​നോ​​ദ​​രം​​ഗ​​ത്തെ പു​​തു​​പു​​ത്ത​​ൻ ഗെ​​യി​​മിം​​ഗ്​ പ്ലാ​​റ്റ്​​​ഫോ​​മാ​​യ ‘ഹോ​​ളോ സ്‌​​പേ​​സ്’ ഉം ​​ന​​ഗ​​ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലു​​തും ജ​​ന​​പ്രി​​യ വ്യാ​​പാ​​ര​​സ​​മു​​ച്ച​​യ​​വു​​മാ​​യ ‘ഹൈ​​ലൈ​​റ്റ്​ മാ​​ളി’​​ൽ പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്കാ​​യി തു​​റ​​ന്നു​​കൊ​​ടു​​ത്തു. അ​​ത്യാ​​ധു​​നി​​ക സാ​​​ങ്കേ​​തി​​ക​​വി​​ദ്യ​​യു​​ടെ​​യും അ​​മ്പ​​രി​​പ്പി​​ക്കു​​ന്ന എ​​ഞ്ചി​​നീ​​യ​​റിം​​ഗി​​ൻെറ​​യും സ​​ഹാ​​യ​​ത്തോ​​ടെ മാ​​ളി​​ന്‍റെ​​ മൂ​​ന്നാം നി​​ല​​യി​​ൽ നി​​ന്ന്​ നേ​​രി​​ട്ട്​ താ​​ഴ​​ത്തെ നി​​ല​​യി​​ലേ​​ക്ക്​ തെ​​ന്നി ഇ​​റ​​ങ്ങാ​​ൻ ക​​ഴി​​യു​​ന്ന ‘വ​​ണ്ട​​ർ സ്ലൈ​​ഡ്’ എ​​ന്ന സം​​വി​​ധാ​​ന​​വും ‘ഹോ​​ളോ സ്‌​​പേ​​സ്’ ഉം ഹൈ​​ലൈ​​റ്റ്​ അ​​ർ​​ബ​​ൻ സി.​​ഇ.​​ഒ മു​​ഹ​​മ്മ​​ദ്​ ഫ​​വാ​​സ്​ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ലോ​​ക​​ത്തി​​ലെ പ്ര​​മു​​ഖ വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളാ​​യ സിം​​ഗ​​പൂ​​ർ ചാം​​ങി എ​​യ​​ർ​​പോ​​ർ​​ട്ട്, അ​​ബു​​ദു​​ബാ​​യ്​ ഇ​​ൻറർ നാ​​ഷ​​ണ​​ൽ എ​​യ​​ർ​​പോ​​ർ​​ട്ട്​ തു​​ട​​ങ്ങി​​യ ചി​​ല​​യി​​ട​​ങ്ങ​​ളി​​ൽ മാ​​ത്ര​​മു​​ള്ള ’സ്റ്റീ​​ൽ സ്ലൈ​​ഡ്’ സം​​വി​​ധാ​​നം അ​​ന്താ​​രാ​​ഷ്ട്ര സു​​ര​​ക്ഷാ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പാ​​ലി​​ച്ചാ​​ണ് ഇ​​വി​​ടെ​​യും ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​തെ​​ന്ന്​ ‘സ്നോ ​​ഫാ​ൻറ​​സി’ ഡയറക്ടർമാരായ ടി.എസ്​. വിജയൻ, വിപിൻ സ്​കറിയ, സിബിൻ സ്കറിയ, ആദിത്യ അശോാകൻ എ​​ന്നി​​വ​​ർ അ​​റി​​യി​​ച്ചു. അ​​ഞ്ചു വ​​യ​​സ്സി​​ന് മു​​ക​​ളി​​ലു​​ള്ള​​ ആ​​ർ​​ക്കും ഇ​​ത്​ സു​​ര​​ക്ഷി​​ത​​മാ​​യി ഉ​​പ​​യോ​​ഗി​​ക്കാ​​ൻ ക​​ഴി​​യുമെ​​ന്നും അ​​വ​​ർ പറഞ്ഞു

കൂ​​ടാ​​തെ മാ​​ളി​​ലെ മൂ​​ന്നാം നി​​ല​​യി​​ല​ു​​ള്ള ‘പ​​ലാ​​ക്സി സി​​നി​​മാ​​സ്​’ ന്​ ​​സ​​മീ​​പ​​ത്താ​​യി ഒ​​രു​​ക്കി​​യ ‘ഹോ​​ളോ സ്‌​​പേ​​സ്’ എ​​ന്ന പ്രൊ​​ജ​​ക്ഷ​​ൻ സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യും ഇ​​ൻ​​ട്രാ​​ക്ടീ​​വ് ഗെ​​യി​​മിം​​ഗും സം​​യോ​​ജി​​പ്പി​​ച്ച പു​​തി​​യ ഡി​​ജി​​റ്റ​​ൽ വി​​നോ​​ദ പ്ലാ​​റ്റ്​​​ഫോം ഉ​​പ​​യോ​​ഗി​​ച്ച്​ സ​​ന്ദ​​ർ​​ശ​​ക​​ർ​​ക്ക് ശ​​രീ​​ര ച​​ല​​ന​​ങ്ങ​​ളി​​ലൂ​​ടെ ഗെ​​യി​​മു​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ക്കാ​​വു​​ന്ന​​താ​​ണ്. വെ​ർ​ച്വ​ൽ ഫു​ട്ബോ​ൾ കി​ക്ക് ചെ​യ്യു​ക, സ്ക്രീ​നി​ലു​ള്ള ജീ​വ​ജാ​ല​ങ്ങ​ളെ സ്പ​ർ​ശി​ക്കു​ക​യും നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്യു​ക, സ്ക്രീ​നി​ൽ വ​ര​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ​ക്ക്​ ജീ​വ​ൻ ല​ഭി​ച്ച​താ​യി കാ​ണു​ക, ഡി​ജി​റ്റ​ൽ കു​ള​ത്തി​ൽ മീ​ൻ പി​ടി​ക്കു​ക തു​ട​ങ്ങി​യ വി​നോ​ദ​ങ്ങ​ൾ ഇ​തി​ലൂ​ടെ ആ​സ്വ​ദി​ക്കാ​നാ​വും. നി​ല​വി​ൽ ഹൈ​ലൈ​റ്റ് മാ​ളി​ലെ ആ​ക​ർ​ഷ​ക​കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ‘സ്നോ ​ഫാ​ൻറ​സി’​യു​ടെ പ്ര​മോ​ട്ട​ർ​മാ​ർ​ത​ന്നെ​യാ​ണ്​ ‘വ​ണ്ട​ർ സ്ലൈ​ഡ്​’ എ​ന്ന വി​സ്മ​യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *