തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ 39 അംഗ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക കേന്ദ്ര നേതൃത്വം പുറത്തുവിട്ടു. മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ ആറന്മുളയിൽ ജനവിധി തേടും. ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണനാണ് കൊല്ലം കുണ്ടറ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി. ധർമ്മടത്ത് കെ രഞ്ജിത്ത്, ഗുരുവായൂരിൽ ബി ഗോപാലകൃഷ്ണൻ, നാട്ടികയിൽ സി.സി മുകുന്ദൻ, കൊല്ലത്ത് ഡോ. പ്രതാപ്, തൃത്താലയിൽ വി.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ മത്സരിക്കും. തിരുവനന്തപുരം സെൻട്രൽ, കണ്ണൂർ എന്നിവിടങ്ങൾ ഒഴിച്ചിട്ടുകൊണ്ടാണ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടിരിക്കുന്നത്. കാസർകോട് അശ്വിനി എം.എൽ, കൽപ്പറ്റയിൽ പ്രശാന്ത് മലവയൽ, എറണാകുളത്ത് പി.ആർ. ശിവശങ്കർ എന്നിവരും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ മിക്ക സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.
ബിജെപിയുടെ ആദ്യഘട്ട പട്ടികയെ ചൊല്ലി പാർട്ടിയിൽ ഭിന്നത ശക്തമായിരുന്നു. മുതിർന്ന നേതാക്കളെ തഴഞ്ഞതാണ് പ്രധാന കാരണം. മുതിർന്ന നേതാവ് പി.എസ്. ശ്രീധരൻപിള്ളയെ പരിഗണിച്ചിരുന്ന ചെങ്ങന്നൂരിൽ, തദ്ദേശ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട എം.വി. ഗോപകുമാറിനെ സ്ഥാനാർത്ഥിയാക്കിയത് പാർട്ടിയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇത് എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാനെ സഹായിക്കാനുള്ള ‘ഡീൽ’ ആണെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. തൃശൂർ സീറ്റ് പത്മജ വേണുഗോപാലിന് നൽകിയതിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവ് എം.ടി. രമേശ് രംഗത്തെത്തി. ഇനി ഒരിടത്തും മത്സരിക്കാനില്ലെന്ന് അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ബിജെപി രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക
1. കാസർകോട് – അശ്വിനി എംഎൽ
2. കല്ല്യാശ്ശേരി- എ വി സനിൽകുമാർ
3. തളിപ്പറമ്പ്- എൻ ഹരിദാസ്
4. ധർമ്മടം- കെ രഞ്ജിത്ത്
5. തലശ്ശേരി- ഒ നിധീഷ്
6. കൂത്തുപറമ്പ്- അഡ്വ. ഷിജിലാൽ
7. മട്ടന്നൂർ- ബിജു ഏലക്കുഴി
8. കൽപ്പറ്റ – പ്രശാന്ത് മലവയൽ
9. കൊണ്ടോട്ടി – പി. സുബ്രഹ്മണ്യൻ
10. ഏറനാട്- അഡ്വ. എൻ ശ്രീപ്രകാശ്
11. മഞ്ചേരി – പത്മശ്രീ എം
12. പെരിന്തൽമണ്ണ – അഡ്വ. കെ പി ബാബുരാജ്
13. മങ്കട – ലിജോയ് പോൾ
14. മലപ്പുറം – അശ്വതി ഗുപതകുമാർ
15. വേങ്ങര- ജയകൃഷ്ണൻ വി എൻ
16. വള്ളിക്കുന്ന് – എം പ്രേമൻ മാസ്റ്റർ
17. തിരൂരങ്ങാടി – റിജു സി രാഘവ്
18.താനൂർ – ദീപ പുഴക്കൽ
19. തിരൂർ – കെ.നാരായണൻ മാസ്റ്റർ
20. തവനൂർ – രവി തേലത്ത്
21. തൃത്താല- വി ഉണ്ണികൃഷ്ണൻ മാസ്റ്റർ
22. പട്ടാമ്പി – അഡ്വ. പി.മനോജ്
23. കോങ്ങാട്- രേണു സുരേഷ്
24. തരൂർ – സുരേഷ് ബാബു
25. ചിറ്റൂർ – പ്രാണേഷ് രാജേന്ദ്രൻ
26.ആലത്തൂർ- കെ.വി പ്രസന്ന കുമാർ
27. ഗുരുവായൂർ – അഡ്വ. ബിഗോപാലകൃഷ്ണൻ
28. വടക്കാഞ്ചേരി – അഡ്വ. ടി.എസ്. ഉല്ലാസ് ബാബു
29. ഒല്ലൂർ – ബിജോയ് തോമസ്
30. നാട്ടിക – സി.സി മുകുന്ദൻ
31. പുതുക്കാട് – എനാഗേഷ്
32. ആലുവ- എം.എ ബ്രഹ്മരാജ്
33. പറവൂർ- വത്സല പ്രസന്നകുമാർ
34. എറണാകുളം – പി.ആർ ശിവശങ്കർ
35. ചങ്ങനാശ്ശേരി – ബി. രാധാകൃഷ്ണമേനോൻ
36. ആലപ്പുഴ – എം.ജെ ജോബ്
37. ആറന്മുള – കുമ്മനം രാജശേഖരൻ
38. കുണ്ടറ – ഡോ. റോബിൻ രാധാകൃഷ്ണൻ
39. കൊല്ലം – ഡോ. എൻ പ്രതാപ് കുമാർ

