ടൊറന്റോ: പറക്കലിനിടെ എന്‍ജിന്‍ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് ചെറുവിമാനം അടിയന്തരമായി റോഡില്‍ ഇറക്കി. കാനഡയിലെ ടൊറന്റോയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം.

മെഡിസിന്‍ ഹാറ്റില്‍ നിന്ന് കല്‍ഗറി വിമാനത്താവളത്തിലേക്കു പറന്ന വിമാനമാണ് റോഡില്‍ ഇറക്കിയത്. രണ്ടു ജീവനക്കാരുള്‍പ്പെടെ ആറുപേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. റോഡില്‍ തിരക്ക് കുറവായിരുന്നതിനാല്‍ ആര്‍ക്കും അപകടമൊന്നും സംഭവിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *