Kerala Voters List: ഇത്തവണ നിങ്ങൾക്ക് വോട്ടുണ്ടോ? വോട്ടർപട്ടികയിൽ പേരുണ്ടോ? ഓൺലൈനായി പരിശോധിക്കാൻ 3 വഴികൾ; അറിയേണ്ടതെല്ലാം

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടികയിൽ പേരുണ്ടെന്ന് ഉറപ്പാക്കാൻ വോട്ടർമാർക്ക് ഓൺലൈൻ സംവിധാനങ്ങൾ ഒരുക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ. വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ലളിതമായ ഘട്ടങ്ങളിലൂടെ പരിശോധന നടത്താം.

വോട്ടർ പട്ടിക പരിശോധിക്കാനുള്ള വഴികൾ

തിരഞ്ഞെടുപ്പ് കമ്മിഷന്റെ https://electoralsearch.eci.gov.in/ എന്ന പോർട്ടലിലൂടെയോ ecinet എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയോ താഴെ പറയുന്ന മൂന്ന് രീതികളിൽ വിവരങ്ങൾ തേടാം:

  1. എപിക് നമ്പർ ഉപയോഗിച്ച്- തിരിച്ചറിയൽ കാർഡിലെ എപിക് നമ്പർ നൽകി വിവരങ്ങൾ വേഗത്തിൽ കണ്ടെത്താം. ഭാഷയും സംസ്ഥാനവും തിരഞ്ഞെടുത്ത് നമ്പർ നൽകിയാൽ വോട്ടറുടെ പൂർണ്ണ വിവരങ്ങൾ സ്ക്രീനിൽ തെളിയും.
  2. വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ച്- എപിക് നമ്പർ കൈവശമില്ലാത്തവർക്ക് പേര്, വയസ്സ് (അല്ലെങ്കിൽ ജനനത്തീയതി), ജില്ല, മണ്ഡലം, ബന്ധുവിന്റെ പേര് എന്നിവ നൽകി പട്ടികയിൽ തിരയാവുന്നതാണ്.
  3. മൊബൈൽ നമ്പർ ഉപയോഗിച്ച്- വോട്ടർ പട്ടികയുമായി മൊബൈൽ നമ്പർ ലിങ്ക് ചെയ്തവർക്ക് ഈ സൗകര്യം ഉപയോഗിക്കാം. ഫോൺ നമ്പറിലേക്ക് വരുന്ന ഒടിപി (OTP) നൽകിയാൽ വോട്ടർ വിവരങ്ങൾ ലഭ്യമാകും. സ്വന്തം പേര് മാത്രമല്ല, ഒരു ബൂത്തിലെ മുഴുവൻ വോട്ടർമാരുടെയും പട്ടിക പിഡിഎഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്യാനും സൗകര്യമുണ്ട്.
  • https://voters.eci.gov.in/download-eroll?stateCode=S11 എന്ന ലിങ്കിൽ പ്രവേശിക്കുക.
  • ജില്ലയും മണ്ഡലവും തിരഞ്ഞെടുക്കുക.
  • നിശ്ചിത ബൂത്ത് സെലക്ട് ചെയ്ത് ഡൗൺലോഡ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • തിരഞ്ഞെടുപ്പ് ദിവസം പോളിംഗ് സ്റ്റേഷനിൽ എത്തുന്നതിന് മുൻപ് തന്നെ വോട്ടർ പട്ടികയിലെ ക്രമനമ്പറും മറ്റ് വിവരങ്ങളും മനസ്സിലാക്കുന്നത് വോട്ടിംഗ് നടപടികൾ എളുപ്പമാക്കാൻ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *