കോഴിക്കോട് പടക്കനിർമ്മാണ കേന്ദ്രത്തിൽ പൊട്ടിത്തെറി; രണ്ടുപേർക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് പടക്ക നിർമ്മാണ കേന്ദ്രത്തിൽ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. കുന്നമംഗലം കുരുക്കത്തൂരിലാണ് സംഭവം. വാടകയ്ക്ക് എടുത്ത് പടക്ക നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നതിനിടയിലാണ് സംഭവം. വീട്ടുടമസ്ഥനും ബന്ധുവുമാണ് മരിച്ചത്.

വിഷു ആഘോഷത്തിന്റെ ഭാഗമായി വീട് വാടകക്കെടുത്ത് പടക്ക നിർമ്മാണത്തിൽ ഏർപ്പെടുകയായിരുന്നുവെന്നാണ് വിവരം. ആറു പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. അനധികൃത പടക്ക നിർമ്മാണ കേന്ദ്രമാണ് എന്നാണ് പുറത്തുവരുന്ന വിവരം.

Content Highlights: Tragic explosion occurred at an unauthorized firecracker manufacturing unit in Kurukkathur, Kozhikode., Two individuals, including the house owner and a relative, were confirmed dead in the 2026 incident., Six people sustained injuries and are receiving medical treatment., Preliminary reports suggest the unit was operating illegally to prepare for Vishu celebrations.

Leave a Reply

Your email address will not be published. Required fields are marked *