തിരുവനന്തപുരം: കോൺഗ്രസ് വികസനമല്ല മുന്നോട്ടുവെക്കുന്നത് നുണയാണ് അവർക്ക് പ്രധാനമെന്ന് നേമത്തെ എൻ ഡി എ സ്ഥാനാർഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ. ഇന്ദിരാ ഗാരൻ്റി വ്യാജ ഗാരൻ്റിയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കോൺഗ്രസിനെ റിമോട്ട് കൺട്രോൾ വഴി നിയന്ത്രിക്കുന്നത് മുസ്ലിം ലീഗെന്നും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.
ഭരണം കിട്ടിയാൽ ഉപമുഖ്യമന്ത്രി പദവും ആറ് മന്ത്രിസ്ഥാനവും ലീഗിന് നല്‍കാന്‍ ഡീൽ ഉണ്ടോയെന്ന് രാജീവ് ചോദിച്ചു. കോൺഗ്രസും ലീഗും ഇതിന് മറുപടി പറയണം. ലീഗ് വർഗീയ പാർട്ടിയാണ്. സിപിഎമ്മിന് വലിയ തിരിച്ചടി തെരഞ്ഞെടുപ്പിൽ കിട്ടുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ശബരിമലയിലെ സ്വർണക്കൊള്ള, ആരോഗ്യ – വിദ്യാഭ്യാസ മേഖലകളിലെ വീഴ്ച എന്നിവയിൽ കഴിഞ്ഞ പത്ത് വർഷമായി കോൺഗ്രസ് മൗനം പാലിച്ചു. ഇതൊക്കെ സിപിഐഎം കോൺഗ്രസ് ഡീലിന്റെ തെളിവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിപിഐഎമ്മും കോൺഗ്രസും തമ്മിൽ ഒരു ഡീൽ ഉണ്ട് അതിന്റെ പേരാണ് ഇന്ത്യ സഖ്യം. സിപിഐഎമ്മും ബിജെപിയും തമ്മില്‍ ഡിലീനുള്ള സാധ്യത വട്ടപൂജ്യമാണ് കാരണം. സിപിഐഎമ്മിന്റെ അഴിമതികളെ ഉയർത്തിക്കാട്ടിയ ഏക പാർട്ടിയാണ് ബിജെപി അതുകൊണ്ടുതന്നെ അവരുമായി ഡീൽ ഉണ്ടാക്കേണ്ട കാര്യം ഇല്ലെന്ന് രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

