മുന്‍ വിശ്വസുന്ദരിയും ബോളിവുഡ് താരവുമായ സുസ്മിതാ സെന്‍ ഇടവേളക്ക് ശേഷം ഒരു ചിത്രത്തില്‍ അഭിനയിക്കുന്നു. അക്ഷയ് കുമാറും അനില്‍ കപൂറും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച് 2010ല്‍ പുറത്തിറങ്ങിയ നോ പ്രോബ്‌ളം എന്ന ചിത്രമാണ് സുസ്മിത നായികയായി ഒടുവില്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം. മടങ്ങിവരവില്‍ ഒരു പൊലീസ് ഓഫീസറുടെ വേഷമാണ് സുസ്മിത അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതുമുഖ സംവിധായകനായിരിക്കും ഈ ക്രൈം ത്രില്ലര്‍ ഒരുക്കുക. ഒരു മാസത്തിനകം ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *