ചൂട് സഹിക്കാനാവാതെ ടെറസിൽ കിടന്നുറങ്ങി; സമീപത്തെ കെട്ടിടത്തിലേക്ക് വീണ് തൊഴിലാളിക്ക് പരിക്ക്

കൊല്ലം: കൊല്ലം ശാസ്താംകോട്ടയിൽ കെട്ടിടത്തിന് മുകളിലേക്ക് വീണ് നിർമ്മാണതൊഴിലാളിക്ക് ഗുരുതരപരിക്ക്. ചൂട് കാരണം രാത്രി ടെറസിൽ കിടന്നുറങ്ങിയ തിരുവന്തപുരം നെടുമങ്ങാട് സ്വദേശി തംബുരുവിനാണ്(30) പരിക്കേറ്റത്. ശസ്താംകോട്ട റവന്യൂ ടവറിന്‍റെ ജിപ്സം പണിക്കായി എത്തിയ തംബുരുവും മറ്റ് തൊഴിലാളികളും ഫിൽറ്റർ ഹൗസ് ജങ്ഷനിലെ സ്വകാര്യ കെട്ടിടത്തിന്‍റെ മുകളിലായിരുന്നു താമസിച്ചിരുന്നത്. കനത്ത ചൂട് കാരണം ഇവർ രാത്രി ടെറസിലേക്ക് മാറികിടക്കാറാണ് പതിവ്.

രാവിലെ മറ്റുള്ളവർ എഴുന്നേറ്റപ്പോൾ തംബുരുവിനെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ ആശുപത്രി കെട്ടിടത്തിന്‍റെ ഒന്നാം നിലയിൽ വീണ് കിടക്കുന്നതായി കണ്ടത്. തലക്ക് പരിക്കേറ്റ് രക്തം വാർന്ന് കിടക്കുകയായിരുന്നു ഇയാൾ. ഉടന്‍ അഗ്നിരക്ഷാസേന സ്ഥലത്തെത്തി യുവാവിനെ താഴെയിറക്കുകയും പ്രാഥമിക ചികിത്സക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്തു. തംബുരുവിന്‍റെ തലയോട്ടിക്ക് പൊട്ടലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *