Motorola Edge 70 Pro : മോട്ടറോള എഡ്ജ് 70 പ്രോ ഇന്ത്യൻ വിപണിയിലേക്ക് ? സീക്രട്ടുകൾ പലതാണ്

അങ്ങനെ കാത്തിരിപ്പിനൊടുവിൽ മോട്ടറോള എഡ്ജ് 70 പ്രോ ഇന്ത്യൻ വിപണിയിലേക്ക് എത്താൻ ഒരുങ്ങുകയാണ്. എന്തൊക്കെയാണ് ഫോണിൻ്റെ പ്രത്യേകത എന്നറിയാമോ? 12 ജിബി റാമും മികച്ച പെർഫോമൻസുമുള്ള ഫോണായിരിക്കും ഇതെന്നാണ് വിലയിരുത്തുന്നത്. ആൻഡ്രോയിഡ് 16-ൽ പ്രവർത്തിക്കുന്ന ഫോണാണിത്. ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 8000-സീരീസ് ചിപ്പാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഗെയിമിംഗും, മറ്റ് പ്രധാനപ്പെട്ട ജോലികളുമെല്ലാം ഇതിൽ ഉപയോഗിക്കാം. ചൂടാവുകയോ ഫോൺ ഹാംഗ് ആവുകയോ ചെയ്യില്ല. എന്നത് തന്നെ ഏറ്റവും പ്രധാനപ്പെട്ട കാര്യം.

ഡിസൈൻ, നിറങ്ങൾ, ലഭ്യത

മോട്ടറോള വീണ്ടും ഡിസൈനിൽ മാറ്റം വരുത്തുകയാണെന്നാണ് മറ്റൊരു റിപ്പോർട്ട്. അതുകൊണ്ട് തന്നെ ടെയ്‌ലർഡ് ഫാബ്രിക്, സാറ്റിൻ-ലക്‌സ്, മാർബിൾ തുടങ്ങിയ നിരവധി ഫിനിഷ് ഓപ്ഷനുകളിൽ ഫോൺ ലഭ്യമായേക്കാം എന്നാണ് വിവരം. ഒപ്പം നീല, പച്ച, വെള്ള നിറങ്ങളിൽ ഫോൺ വാങ്ങാം. ക്യാമറ വിശദാംശങ്ങൾ ഇതുവരെ ഔദ്യോഗികമായി വന്നിട്ടില്ലെങ്കിലും ട്രിപ്പിൾ റിയർ ക്യാമറ ഫോണിലുണ്ടായേക്കുമെന്നാണ് വിവരം. ഫോട്ടോഗ്രാഫിയിൽ ഈ ഫോൺ വേറിട്ടുനിൽക്കണമെന്നാണ് സൂചന.

ഇന്ത്യയിൽ ഫോൺ

ഇന്ത്യയിൽ ഫോൺ എന്നായിരിക്കും ലോഞ്ച് ചെയ്യുക എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. വിവിധ ടിപ്സ്റ്റമാർ നൽകുന്ന വിവരങ്ങളും, ഇ-കൊമേഴ്‌സ് സൈറ്റുകളിലെ അപ്ഡേറ്റുകളും പരിഗണിച്ചാൽ ഫോൺ ഉടൻ തന്നെ എത്തുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *