തൃശ്ശൂർ വെടിക്കെട്ട് പുരയിലെ അപകടം; ഇന്നത്തെ പരിശോധനയിലും ശരീരഭാഗങ്ങള്‍ കണ്ടെത്തി

തൃശൂര്‍ വെടിക്കെട്ട് അപകട സ്ഥലത്ത് ഇന്നത്തെ പരിശോധനയിലും ശരീരഭാഗങ്ങള്‍ കണ്ടെത്തി. മുണ്ടത്തിക്കോട് പാടശേഖരത്ത് നിന്നാണ് പേശിയോട് കൂടിയ ഒരു ഭാഗവും മറ്റ് രണ്ട് ഭാഗങ്ങളും കണ്ടെത്തിയത്. 200ഓളം പൊലീസ് ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. ഡ്രോണ്‍ സംവിധാനമടക്കം ഉപയോഗിച്ചാണ് പരിശോധന.

കൂടാതെ അപകട സ്ഥലത്ത് നിന്ന് കൂടുതല്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തതായി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. 300 കിലോ സ്‌ഫോടക വസ്തുക്കള്‍ ഇനിയും ബാക്കിയുണ്ടെന്നും അവ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുമെന്നും കമ്മീഷണര്‍ അറിയിച്ചു. കോടതി നിര്‍ദേശ പ്രകാരം ഇത്തരത്തില്‍ മാറ്റുന്ന സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

37 പേരാണ് ദുരന്തത്തില്‍ പെട്ടത്. സ്ഥലത്ത് നിന്ന് മൊബൈല്‍ ഫോണുകളും കണ്ടെത്തി. ദൃക്‌സാക്ഷികളുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും സ്ഥലത്തെ പരിശോധന ഇന്നത്തോടെ പൂര്‍ത്തിയാക്കാനാകുമെന്നും കമ്മീഷണര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *