തിരുവനന്തപുരം: കാട്ടാക്കടയില്‍ വാക്കുതര്‍ക്കത്തിന് പിന്നാലെ യുവാവിനെ താക്കോല്‍കൊണ്ട് കുത്തിക്കൊന്നു. എള്ളുവിള സ്വദേശി രാഹുലാ(24)ണ് മരിച്ചത്. ഇന്നലെ രാത്രിയില്‍ നെയ്യാര്‍ മെഡിസിറ്റിക്കടുത്ത് വച്ചാണ് സംഭവമുണ്ടായത്.
വാഹന വിൽപ്പനയുമായി ബന്ധപ്പെട്ടും ഫോൺ വിളി ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്ന പനയങ്കോട് സ്വദേശിയായ യുവാവിനെ കാട്ടാക്കട പൊലീസ് കസ്റ്റഡിയിലെടുത്തു. തർക്കത്തിനിടയിൽ തന്നെ ആരോ കുത്തിയെന്ന് രാഹുൽ വിളിച്ച് പറയുന്നുണ്ടായിരുന്നുവെന്ന് സമീപത്തെ കടയുടമ സെയ്‌ദ് പറഞ്ഞു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. വിശദമായ അന്വേഷണം നടക്കുകയാണ്.

