‘നിന്നെ കണ്ടിട്ട് വികാരം വരുന്നില്ല’ എന്ന് ടെക്കി വരന്‍ ഷാജഹാന്‍; വരന്‍റെ അധിക്ഷേപത്തെ തുടര്‍ന്ന് പ്രതിശ്രുതവധു ജീവനൊടുക്കി

വിവാഹത്തിന് മാസങ്ങള്‍ മാത്രം ശേഷിക്കെ വരന്‍റെ അധിക്ഷേപത്തെ തുടര്‍ന്ന് പ്രതിശ്രുതവധു ജീവനൊടുക്കി. ആന്ധ്രാപ്രദേശ് കദപ്പ ജില്ല സ്വദേശിനിയാണ് മരിച്ച രെഹന. പ്രതിശ്രുതവരനും ബെംഗളൂരു ടെക്കിയുമായ ഷാജഹാനെയും മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഫെബ്രുവരി 15 ഇരുവരുടെയും നിക്കാഹ് കഴിഞ്ഞത്. വീട്ടുകാര്‍ അലോചനയിലൂടെയാണ് വിവാഹത്തിലേക്കെത്തുന്നത്. ആഗസ്റ്റില്‍ വിവാഹം നടക്കാനിരിക്കെ ഷാജഹാനുമായി രെഹന അടുത്തു. ഷാജഹാനുമായി രെഹന അടുത്തു. ഇത് പിന്നീട് ഫോണ്‍ വിളികളിലേക്കും രാത്രിയേറെ നീളുന്ന വിഡിയോ കോളുകളിലേക്കും എത്തി.

എന്നാല്‍ മൂന്നാഴ്ച മുന്‍പ് എല്ലാം മാറി. ഷാജഹാന്‍ അനാവശ്യമായി രെഹനയോട് വഴക്കിടാനും ചെറിയ കാര്യങ്ങള്‍ക്ക് പോലും കുപിതനാകാനും തുടങ്ങി. തുടര്‍ന്ന് രെഹനയെ തന്‍റെ പിതാവ് നിര്‍ബന്ധിച്ചതുകൊണ്ട് മാത്രമാണ് വിവാഹം കഴിക്കാന്‍ പോകുന്നതെന്നും രെഹന ഈ ബന്ധത്തില്‍ നിന്ന് ഒഴിയണമെന്നും ഷാജഹാന്‍ പറയാന്‍ തുടങ്ങി. എന്നാല്‍ കാര്യം മനസിലാകാതെ രെഹന അസ്വസ്ഥയായി. പിന്നാലെ ഷാജഹാന്‍ മദ്യപിച്ചും രെഹനയെ ഫോണില്‍ വിളിക്കാന്‍ തുടങ്ങി.

പിന്നീടൊരിക്കല്‍ രെഹനയെ കണ്ടിട്ട് തനിക്ക് വികാരങ്ങളൊന്നും വരുന്നില്ലെന്നും തനിക്ക് മുന്‍പ് നാല് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നെന്നും ഷാജഹാന്‍ പറഞ്ഞു. ഇതോടെ രെഹന വിഷാദരോഗത്തിന് അടിമയാകുകയും പിന്നീട് രെഹനയെ വീട്ടില്‍ ജീവനൊടുക്കിയ  നിലയില്‍ കണ്ടെത്തുകയുമായിരുന്നു. 12 പേജില്‍ എഴുതിവച്ച ആത്മഹത്യാക്കുറിപ്പില്‍ തന്നോട് ഷാജഹാന്‍ പറഞ്ഞത് മുഴുവന്‍ രെഹന എഴുതി.

ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഷാജഹാന്‍റെ മാതാപിതാക്കളായ വീരയ്യയെയും വഹീദയെയും സമാനമായ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *