തിരുവനന്തപുരം: ചലചിത്രമേള ഒഴിവാക്കിയത് അക്കാദമിയോട് ചോദിക്കാതെയാണെന്ന് ചെയര്‍മാന്‍ കമല്‍. രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഒരുക്കങ്ങളെല്ലാം നിര്‍ത്തി വച്ചതായും അദ്ദേഹം പറഞ്ഞു. ചലച്ചിത്രമേള മുഖ്യമന്ത്രി ഒഴിവാക്കിയെങ്കില്‍ അത് വീണ്ടും നടത്താന്‍ കഴിയില്ല എന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. ഡെലിഗേറ്റ്‌സ് രജിസ്റ്ററേഷന്‍ തുക കൊണ്ടും മറ്റ് ഫണ്ടുകള്‍ കൊണ്ടും ചലച്ചിത്ര മേള നടത്താന്‍ കഴിയുമോ എന്ന് നോക്കുമെന്ന് കമല്‍ അറിയിച്ചു. മേള ഇല്ലാതാവുന്നതു നഷ്ടം തന്നെയാണ് എന്നാല്‍ അവസാന തീരുമാനം വരേണ്ടത് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തന്നെയാണ് വരേണ്ടത് എന്നും കമല്‍ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *