തൃശൂരിൽ കൊട്ടിക്കയറി പൂരം; ഘടകപൂരങ്ങളുടെ വരവ് തുടങ്ങി; തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വരവേറ്റ് പൂര പ്രേമികൾ

തൃശൂർ: തൃശൂരില്‍ പൂരാവേശം. വടക്കുന്നാഥ സന്നിധിയിലേക്ക് ഘടകപൂരങ്ങളുടെ വരവ് തുടങ്ങി. തൃശൂരിൽ കൊട്ടിക്കയറി പൂരം. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വരവേറ്റ് പൂര പ്രേമികൾ. മുണ്ടത്തിക്കോട് വെടിക്കെട്ട്പുര അപകടത്തിന്റെ പശ്ചാത്തലത്തില്‍ ചടങ്ങുകള്‍ മാത്രമായാണ് ഇപ്രാവശ്യം തൃശൂര്‍ പൂരം നടക്കുന്നത്. വെടിക്കെട്ട് പൂര്‍ണമായും ഒഴിവാക്കി. കുടമാറ്റം 15 മിനിറ്റ് മാത്രമായി പരിമിതപ്പെടുത്തി.

സാമ്പിള്‍ വെടിക്കെട്ട്, പ്രധാന വെടിക്കെട്ട്, പകല്‍ വെടിക്കെട്ട് എന്നിവ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് തൃശൂര്‍ സബ് ഡിവിഷണല്‍ മജസ്ട്രേറ്റ് ഉത്തരവിറക്കിയിട്ടുണ്ട്. ജനത്തിരക്ക് നിയന്ത്രിക്കുന്നതിനായി ഘടക പൂരങ്ങളുടെയും പ്രധാന പൂരങ്ങളുടെയും വടക്കുനാഥ ക്ഷേത്രത്തിലേക്കുള്ള പ്രവേശനവും പുറത്ത് കടക്കലും മുന്‍പ് നിശ്ചയിച്ച സമയക്രമം കര്‍ശനമായി പാലിച്ച് തന്നെ നടത്തണമെന്നും ഉത്തരവില്‍ പറയുന്നു.

ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ഇലഞ്ഞിത്തറമേളം നടക്കും. കാഴ്ചയുടെ വിസ്മയം തീർക്കുന്ന കുടമാറ്റം വൈകീട്ട് അഞ്ചരയ്ക്ക് നടക്കും. ഇത്തവണ കുടമാറ്റം 15 മിനിറ്റ് മാത്രം. രാവിലെ ഒരോ ദേശത്തിൻ്റെയും എഴുന്നള്ളിപ്പ് തുടങ്ങിയിരുന്നു. പ്രധാന പങ്കാളികളായ തിരുവമ്പാടിയും പാറമേക്കാവിനും പുറമേ എട്ട് ഘടകക്ഷേത്രങ്ങളിൽ നിന്നുള്ള പൂരങ്ങളും അണിനിരക്കുന്നതോടെ തന്നെ തേക്കിൻകാട് മൈതാനം ജനലക്ഷങ്ങളെകൊണ്ടു നിറയും.

Leave a Reply

Your email address will not be published. Required fields are marked *