ഷിയാസ് കരീം വീണ്ടും കുരുക്കിൽ; സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്ന് പരാതി; നടനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി

നടനും മോ‍ഡലുമായ ഷിയാസ് കരീമിനെതിരെ വീണ്ടും പരാതി. ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തെന്നാണ് യുവതി പരാതി നൽകിയത്. ‘ഷിയാസ് കരീം 65 ലക്ഷം രൂപ തട്ടിയെടുത്തു. നഗ്നദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും അശ്ലീല പോൺ വെബ്സൈറ്റുകൾക്ക് നൽകുമെന്നും പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തി’ – പാലാരിവട്ടം പൊലീസിൽ യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

മാനസികമായി തന്നെ പീഡിപ്പിച്ചതുകൊണ്ടാണ് ഇപ്പോള്‍ പരാതി നൽകുന്നതെന്നും യുവതി മൊഴി നൽകി. ഇതുസംബന്ധിച്ച തെളിവുകളും യുവതി പൊലീസിന് കൈമാറി.

വിവാഹ വാഗ്ദാനം നൽ‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ 3 വർഷം മുൻപ് ഷിയാസ് കരീം പിടിയിലായിരുന്നു. തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്നും 11 ലക്ഷം രൂപയിലധികം തട്ടിയെടുത്തെന്നുമായിരുന്നു പരാതി. ചെന്നൈ വിമാനത്താവളത്തിൽ വച്ചാണ് അന്ന് ഷിയാസ് കരീമിനെ പിടികൂടിയത്.

 

Leave a Reply

Your email address will not be published. Required fields are marked *