ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. സെക്രട്ടറി, അസ്സോസിയേറ്റ് എക്സിക്യൂട്ടീവ്, ജൂനിയർ എക്സിക്യൂട്ടീവ് തസ്തികളിലാണ് നിയമനം നടത്തുന്നത്. അകെ 250 ഒഴിവുകളാണ് ഉള്ളത്. ഡിപ്ലോമ മുതൽ ഇന്റർ സി.എ / ഇന്റർ സി.എം.എ വരെയുള്ളവർക്ക് ആണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 17.
ഒഴിവുകളുടെ വിശദാംശങ്ങൾ
ജൂനിയർ എക്സിക്യൂട്ടീവ് (എൻജിനീയറിംഗ്) – 175 ഒഴിവുകൾ
ജൂനിയർ എക്സിക്യൂട്ടീവ് (അക്കൗണ്ട്സ്) – 25 ഒഴിവുകൾ
ജൂനിയർ എക്സിക്യൂട്ടീവ് (വേയ്‌സൈഡ് അമിനിറ്റീസ്) – 10 ഒഴിവുകൾ
സെക്രട്ടറി ബിപിസിഎൽ – 8 ഒഴിവുകൾ
അസോസിയേറ്റ് എക്സിക്യൂട്ടീവ് (ക്വാളിറ്റി അഷ്വറൻസ്) – 30 ഒഴിവുകൾ
അസോസിയേറ്റ് എക്സിക്യൂട്ടീവ് – 2 ഒഴിവുകൾ
ആകെ ഒഴിവുകൾ – 250
യോഗ്യതയും ഒഴിവുകളും
ജൂനിയർ എക്സിക്യൂട്ടീവ് (എൻജിനീയറിംഗ്)
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇൻസ്ട്രുമെന്റേഷൻ / ഇലക്ട്രോണിക്സ് / സിവിൽ / കെമിക്കൽ എൻജിനീയറിംഗിൽ 3 വർഷത്തെ ഡിപ്ലോമ
പ്രവൃത്തി പരിചയം: POL ടെർമിനൽ/ഡിപ്പോ, LPG ബോട്ട്ലിംഗ് പ്ലാന്റ്, പൈപ്പ്‌ലൈൻ, റിഫൈനറി, പെട്രോകെമിക്കൽ മേഖലകൾ എന്നിവയിൽ കുറഞ്ഞത് 5 വർഷത്തെ ബന്ധപ്പെട്ട പ്രവൃത്തി പരിചയം.
ഇതിൽ കുറഞ്ഞത് 1 വർഷം മാനേജീരിയൽ/സൂപ്പർവൈസറി ചുമതലയിലായിരിക്കണം.
ജൂനിയർ എക്സിക്യൂട്ടീവ് (അക്കൗണ്ട്സ്)
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം കുറഞ്ഞത് 55% മാർക്കോടെ + ഇന്റർ CA / ഇന്റർ CMA.
പ്രവൃത്തി പരിചയം: ഫിനാൻസ് വിഭാഗത്തിൽ കുറഞ്ഞത് 5 വർഷത്തെ ബന്ധപ്പെട്ട പ്രവൃത്തി പരിചയം.
ജൂനിയർ എക്സിക്യൂട്ടീവ് (വേയ്‌സൈഡ് അമിനിറ്റീസ്)
യോഗ്യത: ബി.കോം / ബി.ബി.എ / ബി.എസ്.സി / ബി.എം.എസ് / ബി.എച്ച്.എം കുറഞ്ഞത് 55% മാർക്കോടെ പാസായിരിക്കണം.
പ്രവൃത്തി പരിചയം: കുറഞ്ഞത് 5 വർഷത്തെ ബന്ധപ്പെട്ട പ്രവൃത്തി പരിചയം. അതിൽ കുറഞ്ഞത് 3 വർഷം ഫെസിലിറ്റി മാനേജ്മെന്റ് / QSR / റീട്ടെയിൽ / ഹോസ്പിറ്റാലിറ്റി മേഖലയിൽ ആയിരിക്കണം.
സെക്രട്ടറി ബിപിസിഎൽ
യോഗ്യത: പത്താം ക്ലാസ് + പ്ലസ് ടു + 3 വർഷത്തെ ബിരുദം. ഓരോ ഘട്ടത്തിലും കുറഞ്ഞത് 55% മാർക്ക് ആവശ്യമാണ്.
പ്രവൃത്തി പരിചയം: സെക്രട്ടറി / സെക്രെട്ടേറിയൽ അസിസ്റ്റന്റ് അല്ലെങ്കിൽ സമാന തസ്തികയിൽ കുറഞ്ഞത് 5 വർഷത്തെ പരിചയം.
അസോസിയേറ്റ് എക്സിക്യൂട്ടീവ് (ക്വാളിറ്റി അഷ്വറൻസ്)
യോഗ്യത: കെമിസ്ട്രിയിൽ എം.എസ്.സി കുറഞ്ഞത് 60% മാർക്കോടെ പാസായിരിക്കണം.
പ്രവൃത്തി പരിചയം: പെട്രോളിയം / ഓയിൽ & ഗ്യാസ് / പെട്രോ കെമിക്കൽ / കെമിക്കൽ ഇൻഡസ്ട്രി ലബോറട്ടറിയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയം.
അസോസിയേറ്റ് എക്സിക്യൂട്ടീവ്
യോഗ്യത: ഹിന്ദിയിൽ 2 വർഷത്തെ മാസ്റ്റേഴ്സ് ഡിഗ്രി കുറഞ്ഞത് 55% മാർക്കോടെ പാസായിരിക്കണം + പ്ലസ് ടു അല്ലെങ്കിൽ ബിരുദ തലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം.
പ്രവൃത്തി പരിചയം: വിവർത്തന മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയം.

