കോഴിക്കോട്: മുക്കം കല്ലുരുട്ടിയില്‍ ഭാര്യക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. ഗുരുതരമായി പൊള്ളലേറ്റ സ്ത്രീയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാത്രി ഏഴരമണിയോട് കൂടിയായിരുന്നു സംഭവം. കല്ലുരുട്ടി സ്വദേശി സ്‌നേഹയുടെ മുഖത്താണ് ഭര്‍ത്താവ് പെരിന്തല്‍മണ്ണ സ്വദേശി ജൈസണ്‍ ആസിഡ് ഒഴിച്ചത്. സംഭവത്തില്‍ മുക്കം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ദമ്ബതികള്‍ തമ്മില്‍ നിരന്തരം വഴക്കു കൂടാറുണ്ടെന്ന് അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *