ലൈംഗിക അതിക്രമക്കേസ്: രഞ്ജിത്തിനെതിരെ തെളിവുകള്‍ ലഭിച്ചതായി എസ്‌ഐടി; അതിജീവിതയെ രഞ്ജിത്ത് ഭീഷണിപ്പെടുത്തിയതായി വിവരമില്ല

കൊച്ചി: ലൈംഗിക അതിക്രമകേസില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ തെളിവുകള്‍ ലഭിച്ചെന്ന് പ്രത്യേക അന്വേഷണസംഘം. കേസില്‍ അന്വേഷണം പൂര്‍ത്തിയായി. അതിജീവിതയെ രഞ്ജിത്ത് ഭീഷണിപ്പെടുത്തിയതായി വിവരമില്ല. രഞ്ജിത്തിനെ ഒളിവില്‍ പോകാന്‍ നടന്‍ ബോബി കുര്യന്‍ സഹായിച്ചതിനും തെളിവുകള്‍ ലഭിച്ചിട്ടില്ല എന്നും അന്വേഷണസംഘം അറിയിച്ചു. കുറ്റപത്രം അന്തിമ ഘട്ടത്തിലാണെന്നാണ് സൂചന.

ലൈംഗിക അതിക്രമ കേസില്‍ രഞ്ജിത്തിനെതിരെ തെളിവുകളുണ്ടെങ്കിലും രഞ്ജിത്ത് അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്നത് തെളിയിക്കുന്ന വിവരങ്ങളൊന്നും അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. എന്നിരിക്കിലും കേസിന് മുമ്പ് ചില ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടന്നതായി വിവരമുണ്ട്. കേസില്‍ എസ്‌ഐടി കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തില്ല. രഞ്ജിത്തിനെ ബോബി കുര്യനും സഹസംവിധായക ശാലിനിയും സഹായിച്ചു എന്നതിനും തെളിവുകളില്ല. അതേസമയം ജാമ്യ വ്യവസ്ഥയില്‍ ഇളവുകള്‍ ആവശ്യപ്പെട്ട് രഞ്ജിത്ത് കോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരം. ജില്ല വിട്ട് പുറത്ത് പോകണമെന്നടക്കമുള്ള ആവശ്യം കോടതിയില്‍ ഉന്നയിക്കും.

Leave a Reply

Your email address will not be published. Required fields are marked *